Header 1 vadesheri (working)

‘കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ എന്‍റെ വക 25’; കെടി ജലീലിനെ ട്രോളി വിടി ബല്‍റാം

Above Post Pazhidam (working)

പാലക്കാട്: എന്‍ ഐ എക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് രഹസ്യമായി ഹാജരായ മന്ത്രി കെടി ജലീലിനെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. മന്ത്രിക്ക് ആരും കാണാതെ വിശദീകരണം നല്‍കാന്‍ പോകാനായി  തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ എന്നാണ് ബല്‍റാമിന്‍റെ പരിഹാസം.

First Paragraph Rugmini Regency (working)

സ്ഥിരമായി ഓരോരോ ഓഫീസുകളിൽ കൊച്ചുവെളുപ്പാൻ കാലത്ത് “വിശദീകരണം നൽകാൻ” പോകേണ്ടി വരുന്ന കൊന്നപ്പൂ സാഹിബിന് തലയിലിടാൻ തോർത്തുമുണ്ട് വാങ്ങാൻ നമുക്കെല്ലാവർക്കും കൂടി ഒന്ന് സഹായിച്ചാലോ?
#EnteVaka25 എന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

<

രണ്ടാം തവണയും  ചോദ്യം ചെയ്യലിനായി കെ ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ എത്തിയത് ആലുവ മുൻ എംഎൽഎയുടെ കാറിലാണ്. ആരും അറിയാതെ രാത്രിയിലാണ് മന്ത്രി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പുറപ്പെട്ടത്. കൊച്ചിയില്‍ എത്തിയ മന്ത്രി ആലുവ മുൻ എംഎൽഎയോട് വാഹനം ആവശ്യപ്പെടുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)