Madhavam header
Above Pot

മന്ത്രി ജലീലിന് കുരുക്ക് ഒഴിയുന്നില്ല , മന്ത്രിയെ എൻ ഐ എ ചോദ്യം ചെയ്യൽ തുടരുന്നു .

കൊച്ചി: മന്ത്രി കെ ടി ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്യൽ തുടരുന്നു. എന്‍ഐഎ ഓഫീസന് മുന്നില്‍ വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് അര്‍ദ്ധരാത്രിയോടെ കൊച്ചിക്ക് യാത്ര തിരിച്ച മന്ത്രി രാവിലെ 5.40 ന് എന്‍ഐഎ ഓഫീസില്‍ എത്തി. സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ എ എം യൂസഫിന്‍റെ കാറിലാണ് ജലീല്‍ എത്തിയത്. ഒൻപത് മണിയോടെയാണ് എത്താൻ എൻ ഐ എ ആവശ്യപ്പെട്ടതെങ്കിലും മാധ്യമങ്ങളുടെ കണ്ണു വെട്ടിക്കാൻ മന്ത്രി പുലർച്ചെ എത്തിയെങ്കിലും ഒരു മാധ്യമ പ്രവർത്തകന്റെ കണ്ണിൽ പ്പെട്ട തോടെയാണ് ചോദ്യം ചെയ്യൽ പുറം ലോകം അറിഞ്ഞത്

ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യാന്‍ വിളിച്ചതായുള്ള വാര്‍ത്ത പുറത്തുവന്ന ഉടന്‍തന്നെ പ്രതിപക്ഷവും ബിജെപിയും ജലീലിന്റെ രാജി എന്ന ആവശ്യം ശക്തമായുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ നല്‍കുന്ന സൂചന. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ 11 മണിക്കൂറിലധികം നീണ്ടുനിന്ന ചോദ്യംചെയ്യലിനു പിന്നാലെ എന്‍ഐഎയുടെ ചോദ്യംചെയ്യലിനും വിധേയനാകുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികള്‍ രാജിയാവശ്യം ശക്തമായി ഉന്നയിച്ച് രംഗത്തെത്തയിട്ടുണ്ട്

Astrologer

ഇനിയും കൂടുതല്‍ നാണം കെടാന്‍ നില്‍ക്കാതെ മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്‍.ഐ.എ ഓഫീസില്‍ നിന്ന് മന്ത്രിസ്ഥാനം രാജിവെച്ചുകൊണ്ടാകണം ജലീല്‍ ഇറങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രത്തിലെ രണ്ട് ഏജന്‍സികള്‍ക്കും ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ ബോധ്യമായിട്ടുണ്ടെന്നും ഇതോടെ ജലീല്‍ സ്വര്‍ണം കടത്തിയെന്ന ബിജെപിയുടെ ആരോപണം സ്ഥിരീകരിച്ചിരിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു. അടിയന്തരമായി മുഖ്യമന്ത്രി ജലീലിനെ രാജിവെപ്പിക്കണം. ഇല്ലെങ്കില്‍ സംസ്ഥാനത്ത് കൂടുതല്‍ ആളുകള്‍ പ്രക്ഷോഭത്തിനിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍, അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടുന്നു എന്നതിന്റെ പേരില്‍ രാജിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സിപിഎമ്മിന്റെ നിലപാട്. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജലീല്‍ ഒരു കേസിലും പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ട കാര്യമില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതിയായി വരേണ്ട ആള്‍ കേന്ദ്ര മന്ത്രി വി. മുരളീധരനാണെന്നും അദ്ദേഹം തിരിച്ചടിച്ചു. 

ജലീലിന്റെ രാജി എന്ന ആവശ്യം തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനും രംഗത്തെത്തി. ഒരു തരത്തിലുമുള്ള നിയമലംഘനങ്ങള്‍ നടത്തിയിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏത് ഏജന്‍സിയ്ക്കും അന്വേഷണം നടത്താം. അവര്‍ ചോദിക്കുന്നതില്‍ അറിയുന്ന കാര്യം പറയും. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

<

Vadasheri Footer