Post Header (woking) vadesheri

കര്‍ണാടയില്‍ നിന്നും കഞ്ചാവ് കടത്തല്‍: സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Above Post Pazhidam (working)

തലശേരി: കര്‍ണാടകയില്‍ നിന്നും കഞ്ചാവ് കടത്തിയ കേസില്‍ മുന്‍ ആംബുലന്‍സ് ഡ്രൈവറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവിനെ വീരാജ് പേട്ട പൊലിസ് അറസ്റ്റു ചെയ്തു. സി. പി. എം ഇരിട്ടി കോളിക്കടവ് സ്വദേശിയും ചിങ്ങാകുണ്ടം ബ്രാഞ്ച് സെക്രട്ടറിയുമായ സുബിലാഷി (37)നെയാണ് അറസ്റ്റു ചെയ്തത് ഇയാളുടെ സഹോദരന്‍ സുബിത്തും പൊലിസ് പിടിയിലായിട്ടുണ്ടെന്നാണ് സൂചന.

Ambiswami restaurant

മൈസൂരില്‍ നിന്നെത്തിയ അന്വേഷണ സംഘം ഇരുവരെയും കോളിക്കടവ് വിട്ടില്‍ വെച്ചാണ് അറസ്റ്റു ചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുബിലാഷ് 108 ആംബുലന്‍സ് ഡ്രൈവറായത് നേരത്തെ വിവാദമായിരുന്നു ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളോട് ജോലിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടത്.

അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കെ വിഡ് കെയര്‍ സെന്ററിലാണ് ഇയാള്‍ 108 ആംബുലന്‍സ് ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്നത്. ക്രിമിനല്‍ കേസിലെ പ്രതിയായിട്ടും ആംബുലന്‍സ് ഡ്രൈവേഴ്സ് അസോസിയേഷന്‍ സംസ്ഥാന നേതാവു കൂടിയായ ഇയാള്‍ ക്ളിയറന്‍സ് വാങ്ങാതെയാണ് ജോലി ചെയ്തിരുന്നത്.</p>

Second Paragraph  Rugmini (working)