സ്വർണ കള്ളക്കടത്ത് കേസ് , മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും ചോദ്യംചെയ്യണം- ബിജെപി..

">

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള് ക്കുമെതിരെ പുതിയ ആരോപണവുമായി ബിജെപി. സ്വപ് ന സുരേഷിന് മുഖ്യമന്ത്രിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ മകളെയും മരുമകനെയും അന്വേഷണ സംഘം ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് സന്ദീപ് വാര്യര് പത്രസമ്മേളനത്തില് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മകള് സ്വപ്ന സുരേഷിനൊപ്പം തിരുവനന്തപുരത്തെ ഒരു ഫര്ണിച്ചര് കടയില് പോയി കല്യാണ സമ്മാനമായി ഫര്ണിച്ചറുകള് വാങ്ങിയെന്ന് സന്ദീപ് വാര്യര് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹദിവസവും തലേദിവസവുമുള്ള ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചാല് ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിപുത്രനുമായി മാത്രമല്ല, മുഖ്യമന്ത്രിയുടെ കുടുംബവുമായും സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന്റെ എഡിറ്റ് ചെയ്യാത്ത വീഡിയോ ജനങ്ങള് ക്കു മുന്നില് വെക്കാന് മുഖ്യമന്ത്രി തയ്യാറാകണം. ഇക്കാര്യങ്ങളില് മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല, മരുമകനെയും സ്വപ് ന സുരേഷിനൊപ്പമിരുത്തി ചോദ്യംചെയ്യണമെന്നും ബിജെപി വക്താവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ മാനസിക നില തകര് ന്നിരിക്കുകയാണ്. ഷോക്കടിപ്പിക്കുകയോ നെല്ലിക്കാത്തളം വെക്കുകയോ വേണം. മനോനില തകര് ന്ന മുഖ്യമന്ത്രി കേരളം ഭരിക്കുന്നത് സംസ്ഥാനത്തിന് നല്ലതല്ലെന്നും സന്ദീപ് വാര്യര് പറഞ്ഞു.സ്വര് ണക്കള്ളക്കടത്തില് പങ്കില്ലെന്ന് പരിശുദ്ധ ഖുറാനില് തൊട്ട് സത്യംചെയ്യാന് കെ. ടി. ജലീല് തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മതത്തെ പരിചയാക്കി ചെയ്ത തെറ്റുകളില് നിന്ന് രക്ഷപ്പെടാനാണ് ജലീല് ശ്രമിക്കുന്നത്. ഇതുപോലെ വര് ഗീയവാദിയായ മറ്റൊരു മന്ത്രിയെ കേരളം മുന് പ് കണ്ടിട്ടില്ല. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് പ്രസംഗിച്ചിരുന്ന സിമി പ്രവര് ത്തകനായിരുന്നു ജലീല്. അധികാരക്കൊതിമൂലം സിപിഎമ്മില് എത്തിയ ആളാണ്. ജലീലിനെ സിപിഎം ഭയക്കുന്നത് എന്തിനാണെന്നും ബിജെപി വക്താവ് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors