Header 1 vadesheri (working)

മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശവിളക്ക് ഭക്തി സാന്ദ്രമായി ആഘോഷിച്ചു

Above Post Pazhidam (working)

ചാവക്കാട്: മണത്തല വിശ്വനാഥക്ഷേത്രത്തിലെ ദേശ വിളക്ക് ഭക്തി സാന്ദ്ര മായി ആഘോഷിച്ചു . വൈകീട്ട് ദീപാരാധനക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങല്‍ ഭഗവതിക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു .നൂറുകണക്കിന് വനിതകളുടെ താലം, അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിലുള്ള തങ്കരഥം,ഉടുക്കുപാട്ട്, നാഗസ്വരം, പഞ്ചവാദ്യം,ആന, നാടന്‍ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് എന്നിവ ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി . .വിശ്വനാഥക്ഷേത്രത്തില്‍ ദീപാരാധനക്കു ശേഷം ഗുരുവായൂര്‍ ഭജനമണ്ഡലിയുടെ ഭക്തിഗാനമേള അരങ്ങേറി .

First Paragraph Rugmini Regency (working)

തുടര്‍ന്ന് ഉടുക്കുപാട്ട്, തിരി ഉഴിച്ചില്‍,പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടന്നു .ഉച്ചക്കും രാത്രിയിലുമായി പതിനായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും നല്‍കി .രാവിലെ എട്ടിന് ക്ഷേത്രത്തില്‍ ആനയൂട്ട്, തുടര്‍ന്ന് വിദ്യാഭ്യാസപുരസ്‌കാര വിതരണം എന്നിവയും നടന്നു . ഗുരുപാദപുരി അയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തില്‍ തത്ത്വമസി ഗള്‍ഫ് കമ്മിറ്റിയുടെ ആഭി മുഖ്യത്തിലാണ് ദേശവിളക്ക് ആഘോഷിച്ചത്