സ്തനാര്‍ബുധം കൂടുതല്‍ കണ്ടുവരുന്നത് വെളുത്ത വര്‍ഗക്കാരിലാണെന്ന്
ചാവക്കാട് : സ്ത്രീകളിൽ സ്തനങ്ങളിൽ കണ്ടുവരുന്ന കാൻസർ വെളുത്ത വർഗക്കാരിലാണ് കൂടുതൽ കണ്ടുവരുന്നതെന്നും തൊട്ടുതാഴെ ഏഷ്യൻ വംശജരും താരതമ്യേന കുറവ് കറുത്ത വർഗക്കാരിലും ആണെന്ന് പ്രമുഖ കാൻസർ രോഗ വിദഗ്ദനും അമേരിക്കൻ ബോർഡ് ഓഫ് സർട്ടിഫൈഡ് ഓങ്കോളജിസ്റ്റുമായ ഡോ.സക്കീർ ഹുസൈൻ അഭിപ്രായപ്പെട്ടു. ചാവക്കാട് എം എസ് എസ് സെൻററിൽ കാൻസർ രോഗവും, പ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു ഡോ.സക്കീർ ഹുസൈൻ.
അമിത ശരീരഭാരം, മദ്യപാനം, തെറ്റായ ഭക്ഷണക്രമം, വ്യായമത്തിന്റെ അഭാവം എന്നിവ കാൻസർ രോഗത്തിന്റെ പ്രധാന കാരണങ്ങളാണെന്നും തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ സ്തനങ്ങളിൽ കണ്ടുവരുന്ന കാൻസർ 90% പേരിലും ചികിത്സിച്ച് ഭേദപെടുത്താൻ കഴിയുമെന്നും ഇതു സംബന്ധമായി വിദേശ രാജ്യങ്ങളിൽ നടന്ന് വരുന്ന പoനങ്ങൾ നിരത്തി അദ്ദേഹം ചൂണ്ടിക്കാട്ടി.
എം എസ് എസ് ജില്ലാ പ്രസിഡണ്ട് ടി.എസ്.നിസാമുദ്ദീൻ, അഡ്വ.കെ.എസ്.എ. ബഷീർ, സുലൈമാൻ അസ്ഹരി, നൗഷാദ് തെക്കുംപുറം, വി.വി.അപർണ, ആർ.എം.ഷെഫീല, ജസ്ല സുൽത്താന, എം.പി.. ബഷീർ, ഹാരീസ് കെ മുഹമ്മദ്, കെ.എം.ഷുക്കൂർ.ഏ.വി.അഷ്റഫ്, സഹ്ല നസ്റിൻ, ഏ.വി. റിസ്വാന എന്നിവർ പ്രസംഗിച്ചു.