Post Header (woking) vadesheri

എടപ്പാളിൽ മൂന്ന് ബസുകൾ കൂട്ടയിടിച്ചു നിരവധി പേർക്ക് പരിക്കേറ്റു

Above Post Pazhidam (working)

എടപ്പാൾ: കുറ്റിപ്പുറം- ചൂണ്ടൽ സംസ്ഥാന പാതയിൽ കാഞ്ഞിരക്കു റ്റിയിൽ മൂന്ന് ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. നാൽപ്പതോളം പേരെ എടപ്പാളിലെ വിവിധ ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് എട്ട് മണിയോടു കൂടിയായിരുന്നു അപകടം.
തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് എതിരെ വന്ന ഗുരുവായൂർ തലശ്ശേരി റൂട്ടിലോടുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പുറകിലെത്തിയ തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസ് ടൂറിസ്റ്റ് ബസിൽ തട്ടുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.

Ambiswami restaurant