Post Header (woking) vadesheri

കലോത്സവം ,അതിഥികളെ ഊട്ടാന്‍ ആതിഥേയരായി കൌണ്‍സിലര്‍മാര്‍.

Above Post Pazhidam (working)

ഗുരുവായൂര്‍ : തൃശൂര്‍ ജില്ല കലോത്സവത്തിന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്കും, ഒഫീഷ്യല്‍സിനും നല്ല ആതിഥേയരായി ഗുരുവായൂര്‍ നഗര സഭ കൌണ്‍സിലര്‍മാര്‍ .കലോത്സവങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളുമാണ് ഭക്ഷണം വിളമ്പാന്‍ സാധാരണ ഉണ്ടാകുക . ഇവിടെ മുന്‍ വൈസ് ചെയര്‍മാന്‍ പി കെ വിനോദിന്‍റെ നേതൃത്വത്തില്‍ പത്തംഗ കൌണ്‍സിലര്‍മാരാണ് അഗ്രശാലയില്‍ ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കിയിരുന്നത് .സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍രായ പി എസ് ഷെനില്‍ കെ വി വിവിധ് ,കൌണ്‍സിലര്‍ മാരായ സുരേഷ് വാരിയര്‍ ,സൂരജ് ,ടി കെ വിനോദ്കുമാര്‍ ,ബഷീര്‍ പൂക്കോട് സുനിത ,ബിന്ദു ഹബീബ് നാറാ ണത്ത് അനില്‍കുമാര്‍. എന്നിവരാണ്‌ അതിഥികളെ ഊട്ടാന്‍ മുന്നില്‍ നിന്നത് . മമ്മിയൂര്‍ ക്ഷേത്രത്തിന്‍റെ ഊട്ടു പുരയിലാണ് ഭക്ഷണം നല്‍കുന്നത് ഉച്ചക്ക് 3,500 പേര്‍ പായസമടങ്ങിയ സദ്യ ഉണ്ടു.

Ambiswami restaurant