Madhavam header
Above Pot

ഗുരുവായൂരില്‍ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .

ഗുരുവായൂര്‍ : ഗുരുവായൂർ നഗരസഭ പി എം എ വൈ – ലൈഫ് പദ്ധതിയുടെ അംഗീകാർ ക്യാമ്പയിന്റെ ഭാഗമായി അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച നേത്രപരിശോധന ക്യാമ്പ് നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു .
സൗജന്യമായി സംഘടിപ്പിച്ച ക്യാമ്പിൽ കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക വിഭാഗവും ഉണ്ടായിരുന്നു തിമിരം , കോങ്കണ്ണ് , ഗ്ലോക്കോമ ക്ലീനിക് , ലാസിക് , കോൺടാക്ട് ലെൻസ് ക്ലീനിക് തുടങ്ങിയവയും സജ്ജമാക്കിയിരുന്നു . ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർഴ്സൻ എം രതി അധ്യക്ഷത വഹിച്ചു നഗരസഭ കൗൺസിലർ ജലീൽ പണിക്കവീട്ടിൽ അഹല്യ ഫൗണ്ടേഷൻ സീനിയർ കൺസൾട്ടന്റ് ഡോ : സി എൽ ആന്റണി , നഗരസഭ ഉദ്യോഗസ്ഥരായ അനു ടി ജി , ചിത്ര സഹദേവൻ എന്നിവർ സംസാരിച്ചു .
പി എം എ വൈ സോഷ്യൽ ഡവലപ്പ്മെന്റ് സ്പെഷലിസ്റ്റ് ദീപ്തി കൃഷ്ണൻ സ്വാഗതവും പ്രൊജക്ട് ഓഫീസർ പി പി പ്രകാശൻ നന്ദിയും പറഞ്ഞു .

Vadasheri Footer