Madhavam header
Above Pot

വിധി നിര്‍ണയം ശരിയല്ല , കുത്തിയിരിപ്പ് സമരവുമായി നാടോടി നര്‍ത്തകികള്‍

ഗുരുവായൂര്‍ : കലോത്സവ വേദിയില്‍ വീറോടെ പൊരുതിയ നാടോടി നര്‍ത്തകികള്‍ വിധി കര്‍ത്താക്കള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരുമിച്ചു .ശ്രീകൃഷ്ണ സ്കൂളിലെ മുഖ്യ വേദിയില്‍ അരങ്ങേറിയ നാടോടി നൃത്തത്തിലെ വിധി നിര്‍ണയം ശരിയല്ല എന്നാരോപിച്ചാണ് ഹൈസ്ക്കൂള്‍ നാടോടി നൃത്തത്തില്‍ മത്സരിച്ച അഞ്ച് പേര്‍ വേദിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തിയത് . ചാഴൂര്‍ എസ് എന്‍ എം എച്ച് എസിലെ നിരഞ്ജന്‍ ശ്രീലക്ഷ്മി , കരുവന്നൂര്‍ സെന്റ്‌ ജോസഫ് ഹൈസ്കൂളിലെ കൃഷ്ണേന്ദു കെ മേനോന്‍ , കോട്ടപ്പുറം സെന്റ്‌ ആന്‍സ് ഹൈസ്കൂളിലെ പൂജ ലക്ഷ്മി എന്നിവരാണ്‌ പ്രതിഷേധിക്കാന്‍ ഒത്തു കൂടിയത് . ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ലക്ഷ്മി വിജയനാണ് ഒന്നാംസ്ഥാനം ലഭിച്ചത് .

കലോത്സവ വിധി കര്‍ത്താക്കള്‍ക്കെതിരെ വ്യാപക പരാതിയുമായി രക്ഷിതാക്കളും അധ്യാപകരും രംഗത്ത് വന്നിരുന്നു .വിധി കര്‍ത്താക്കള്‍ വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലാത്തവരാണെന്നാണ് രക്ഷിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.ഉപകരണ വാദ്യങ്ങളുടെ പാശ്ചാത്യ- പൗരസ്ത്യ വിഭാഗങ്ങള്ളിലുള്ള മത്സരങ്ങളിലെ വിധികര്ത്താ്ക്കള്‍ക്കെതിരെയാണ് ആദ്യ ദിനത്തില്‍ ആരോപണമുയര്ന്നധതെങ്കില്‍ രണ്ടാം ദിനത്തില്‍ കൂടുതല്‍ വേദികളില്‍ നിന്നും വിധികര്ത്താ്ക്കള്ക്കെ തിരെ കൂടുതല്‍ പേര്‍ രംഗത്ത് എത്തുകയായിരുന്നു.ശിക്ഷക് സദനില്‍ നടന്ന മോണോ ആക്ട് മത്സരത്തില്‍ വിധികര്ത്താുക്കള്ക്കെ തിരെ രക്ഷിതാക്കളും അധ്യാപകരും രംഗത്ത് എത്തിയതോടെ മത്സരം തടസ്സപ്പെടുന്ന സാഹചര്യവുമുണ്ടായി .പൊതുവെ മറ്റു കലോത്സവങ്ങളില്‍ നിന്ന് വിഭിന്നമായി ഗുരൂവായൂരിലെ കലോത്സവ വേദിയില്‍ വിധികര്‍ത്താക്കള്‍ക്കെ തിരെ വലിയ പരാതികളാണ് ഉയരുന്നത്.

Astrologer

നടത്തിയത് .

Vadasheri Footer