കലോല്‍സവം , നിറങ്ങളില്‍ ട്രിപ്പിള്‍ നേട്ടവുമായി ഹേമന്ദ്

">

ഗുരുവായൂര്‍ : തൃശ്ശൂർ റവന്യൂ ജില്ലാ കലോൽസവത്തിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ചിത്രരചന (പെൻസിൽ ഡ്രോയിംഗ്), ജലച്ചായം, എണ്ണച്ചായം എന്നീ മൂന്നിനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി ടി. എസ്. ഹേമന്ദ്. തൃശ്ശൂർ സെന്റ് തോമസ് തോപ്പ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്ലസ് ടു ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയാണ് ഹേമന്ദ്. നിറങ്ങളോടും ചിത്രങ്ങളോടുമുള്ള അടങ്ങാത്ത ഇഷ്ടം സംസ്ഥാന കലോത്സവങ്ങളിൽ ചിത്രരചനയിൽ സമ്മാനം നേടിയ ചേട്ടൻ ശരത്തിൽ നിന്നാണ് കിട്ടിയത്. ഭാവിയിൽ ഫൈൻ ആർട്സ് എടുക്കണമെന്നും ആർട്ടിസ്റ്റ് ആകണമെന്നുമാണ് ആഗ്രഹമെന്ന് ഹേമന്ദ് പറയുന്നു. തൃശൂർ മാടക്കത്തറ തൃപ്രയാറ്റ് തെക്കൂട്ട് വീട്ടിൽ സന്തോഷിന്റെയും ധന്യയുടെയും മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Sponsors