യു പി വിഭാഗം നാടകത്തിനും നടിക്കുമുള്ള ഒന്നാം സ്ഥാനം “മണികുട്ടി”ക്ക് തന്നെ .

Above article- 1

ഗുരുവായൂര്‍: ആള്‍ ദൈവങ്ങള്‍ക്കും അന്ധ വിശ്വാസങ്ങള്‍ക്കും എതിരെ ശക്തമായ പ്രമേയവുമായി അരങ്ങത്ത് എത്തിയ എരുമപ്പെട്ടി ഗവര്‍മെന്റ് സ്കൂളിലെ വിദ്യാര്‍ഥികള്‍ യു പി വിഭാഗം നാടകത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഒരിടത്ത് ഒരിടത്ത് ഒരു മണിക്കുട്ടി ഉണ്ടായിരുന്നു എന്ന നാടകമാണ് ഇവര്‍ അവതരിപ്പിച്ചത് . ഇതില്‍ മണി കുട്ടിയായി അഭിനയിച്ച ഷിഫ്ന ഷെറിന്‍ എന്ന കുട്ടിക്കാണ് മികച്ച നടിക്കുള്ള സമ്മാനം .2017 ലെ ജില്ല കലോല്‍സവത്തിലും എരുമപ്പെട്ടി സ്കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു .വടക്കാഞ്ചേരി സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വിനോദ് മുളങ്കുന്നത്ത് കാവ് രചിച്ചതാണ് ഒരിടത്ത് ഒരിടത്ത് ഒരു മണികുട്ടി ഉണ്ടായിരുന്നു എന്ന നാടകം . കഴിഞ്ഞ 20 വര്‍ഷത്തിനിടെ 35 ഓളം നാടകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട് .അനശ്വര , മാളവിക ,പുണ്ണ്യ , തൃഷ്ണ ,ശാന്തി കൃഷ്ണ ,അര്‍ച്ചന അക്ഷയ് ,ജെയ്ഫീന്‍ ഐ ശ്വര്യ എന്നിവരാണ്‌ ഷിഫ്ന ഷെറീന് പുറമെ രംഗത്ത് എത്തിയത് .എട്ട് ടീമുകള്‍ ഉണ്ടായിരുന്നു വെങ്കിലും രണ്ടു ടീമുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല . പങ്കെടുത്ത് ആറു ടീമുകളും മികച്ച നിലവാരം പുലര്‍ത്തിയെന്ന്‍ വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു .

Vadasheri Footer