Header 1 vadesheri (working)

കലോത്സവം ,കാണികളുടെ കണ്ണിന് കുളിര്‍മ നല്‍കി സംഘ നൃത്ത സംഘങ്ങള്‍

Above Post Pazhidam (working)

ഗുരുവായൂര്‍ : കലോത്സവത്തിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ സംഘനൃത്തം നിറഞ്ഞ കയ്യടികളോടെയാണ് കാണികള്‍ സ്വീകരിച്ചത് മമ്മിയൂര്‍ എല്‍.എഫ് കോണ്‍ വെന്റിലാണ് (വേദി 5) യു.പി., ഹൈസ്‌കൂള്‍, ഹയര്സെ്ക്കണ്ടറി വിഭാഗം മത്സരങ്ങള്‍ സംഘ നൃത്തം അരങ്ങേറിയത്. സാമാന്യം നല്ല ജനതിരക്കാണ് സംഘനൃത്ത മത്സരത്തിനായ് ഉണ്ടായിരുന്നത്. നിശ്ചയിച്ച സമയത്ത് തന്നെ ആരംഭിച്ച മത്സരത്തിലെ ഓരോ സംഘവും നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. വര്ണ്ണചഭംഗിയേറിയ ഉടയാടകളും, താരതമേന്യ നല്ല ചമയവും, ചടലുമായ ചുവടുകളുമാണ് സംഘ നൃത്തത്തിന്റെ പ്രത്യേകത. ശബ്ദ, ദൃശ്യ ചാരുത പകര്ന്ന മത്സരം ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്ന് വിധികര്ത്താ ക്കളും അഭിപ്രായപ്പെട്ടു. ആദിവാസി പീഡനം, പ്രകൃതി നശീകരണം, പുരാണങ്ങള്‍ എന്നിവയ്‌ക്കൊപ്പം സമകാലീക വിഷയങ്ങളും നൃത്തത്തിന് വിഷയങ്ങളായി.

First Paragraph Rugmini Regency (working)