കൺസോൾ, ലോക പ്രമേഹ ദിന സന്ദേശ യാത്ര നടത്തി
ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്ററ് ലോക പ്രമേഹ ദിന സന്ദേശ യാത്രക്ക് നേതൃത്വം നൽകി. രാവിലെ 9.30 ന് ചാവക്കാട് വസന്തം കോർണറിൽ നിന്ന് ബഹു. ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ ജി. ഗോപകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . എ. സി. ആനന്ദൻ ലഘു ലേഖ വിതരണ ഉത്ഘാടനം നിർവഹിച്ചു. കൺസോൾ പ്രസിഡന്റ് നൗഷാദലി . ജ. സെക്രട്ടറി ജമാൽതാമരത്ത്, സി. എം. ജെനീഷ്, പി. പി. അബ്ദുൽ സലാം, ഹക്കിം ഇമ്പാറക്, ലത്തീഫ് അമേ ങ്ങര, സുജിത് അയിനപ്പുള്ളി, വി. എം. സുകുമാരൻ, അബ്ദു എന്നിവര്‍ സംസാരിച്ചു .
ലോക പ്രമേഹ സന്ദേശ യാത്രയുടെ ഭാഗമായി മോസസ് ലാബ്, മാക് ലാബ്, സെൻട്രൽ ലബോറട്ടറീസ് എന്നിവരുമായി സഹകരിച്ചു 10 വർഷമായി പ്രമേഹരോഗബാധിത രായ 300 പേർക്ക് സൗജന്യ ക്രിയാടിൻ ടെസ്റ്റ് ചെയ്യാനുള്ള കൂപ്പൺ വിതരണത്തിനു തുടക്കം കുറിച്ചു. സന്ദേശ യാത്രക്ക് ഗവ. ഹൈസ്കൂൾ ചാവക്കാട്, താലൂക് ഗവ. ആശുപത്രി, നന്മ പാലയൂർ, ഒരുമ ഒരുമനയൂർ, യുവജന കലാവേദി മൂന്നാംകല്ല്, എ. കെ. എം. യു. പി. സ്കൂൾ വട്ടേക്കാട്, എന്നിവർ സ്വീകരണം നൽകി.