വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം
തിരുവനന്തപുരം : വട്ടിയൂർക്കാവിലും കോന്നിയിലും ഇടതുപക്ഷത്തിന് അട്ടിമറി വിജയം , വട്ടിയൂർക്കാവിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മേയർ വി കെ പ്രശാന്ത് മണ്ഡലം പിടിച്ചെടുത്തത് . കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ബി ജെപിക്കും പിന്നിൽ മൂന്നാം സ്ഥാനത്ത് നിന്നാണ് പ്രശാന്ത് മിന്നുന്ന വിജയം കരസ്ഥമാക്കിയത് .. എൻ എസ് നേതൃത്വം പരസ്യമായ പിന്തുണയാണ് കോൺഗ്രസിലെ കെ മോഹൻ കുമാറിന് നൽകിയത് ..പ്രതികൂല സാഹചര്യത്തിലും യു.ഡി.എഫ് വിജയിച്ച മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. പെരുന്നയിലെ എന്‍.എസ്.എസ് തലോടല്‍ ‘ധൃതരാഷ്ട്രാലിംഗനമായതോടെ’ നാണംകെട്ടുപോയത് സുകുമാരന്‍ നായര്‍ കൂടിയാണ്.
രാഷ്ട്രീയ കേരളത്തില്‍ ഇനി ഈ സാമുദായിക നേതാവിന്റെ വാക്കുകള്‍ക്ക് ഒരു വിലയുമുണ്ടാകില്ല.എന്‍.എസ്.എസിന്റെ പരസ്യ പിന്തുണയാണ് തിരിച്ചടിച്ചതെന്ന വികാരം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും തുറന്ന് പറഞ്ഞു കഴിഞ്ഞു.. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി ജെപിക്ക് ലഭിച്ച വോട്ടിൽ കാര്യമായ കുറവ് ഈ തിരഞ്ഞെടുപ്പിൽ സംഭവിച്ചു .ശബരിമല വിഷയത്തിൽ കൂടെ നിന്ന തങ്ങളെ സഹായിക്കാത്ത എൻ എസ് എസിനെ ഒരു പാഠം പഠിപ്പിക്കാൻ ബി ജെ പിയിലെ ഒരു വിഭാഗം ശ്രമിച്ചു എന്നാണ് തിരഞ്ഞെടുപ്പ് വിജയം കാണിക്കുന്നത് . ഇതിന് പുറമെ പിന്നോക്ക വിഭാഗങ്ങളുടെ ഏകീകരണവും കൂടിയപ്പോൾ പ്രശാന്തിന് വൻ ഭൂരിപക്ഷമായി മാറി .
കോന്നിയില്‍ കെ.യു.ജനീഷ്കുമാറിലൂടെ യുഡിഎഫ് കുത്തകയാണ് ഇടതുപക്ഷം തകര്‍ത്തത്. 23 വര്‍ഷമായി അടൂര്‍ പ്രകാശ് എംഎല്‍എയായിരുന്ന മണ്ഡലം 9,953 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് നേടി. ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലത്തില്‍ യുഡിഎഫിലെ പി.മോഹന്‍രാജ് രണ്ടാമതും എന്‍ഡിഎയിലെ കെ.സുരേന്ദ്രന് മൂന്നാമതുമായി. കെ.യു.ജനീഷ്കുമാറിന് 54,099 വോട്ടും പി.മോഹന്‍രാജിന് 44,146 വോട്ടും സുരേന്ദ്രന് 39,786 വോട്ടും ലഭിച്ചു. ഇടതുപക്ഷത്തിന്റെ കുത്തക മണ്ഡലമായിരുന്ന കോന്നി 1996 ൽ അടൂർ പ്രകാശിലൂടെ കോൺഗ്രസ് തിരിച്ചു പിടിക്കുന്നത് . തുടർന്ന് കഴിഞ്ഞ പാർലിമെന്റ് തിരഞ്ഞെടുപ്പ് വരെ കോന്നി അടൂർ പ്രകാശിന്റെ കയ്യിൽ സുരക്ഷിതമായിരുന്നു . എം പി യായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് നിർദേശിച്ച ആളെ തഴഞ്ഞാണ് കോൺഗ്രസ് പി മോഹൻ രാജിനെ സ്ഥാനാർഥി ആക്കിയത് . ആ തീരുമാനത്തിന് പാർട്ടി ഇപ്പോൾ വലിയ വില കൊടുക്കേണ്ടി വന്നു .
വട്ടിയൂര്‍ക്കാവിലും കോന്നിയിലും നേരിട്ട തോല്‍വിയെ കുറിച്ച് പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് മണ്ഡലങ്ങളിലെ തോല്‍വി ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്. ശക്തിദൗര്‍ബല്യങ്ങള്‍ വ്യക്തമായെന്നും എന്‍എസ്‌എസ് നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. എല്‍ഡിഎഫ്-ബിജെപി വോട്ടുകച്ചവടം പകല്‍പോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
നേരത്തെ, കോന്നിയില്‍ കാലുവാരലുണ്ടായെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് തുറന്നു പറഞ്ഞിരുന്നു. മോഹന്‍രാജിനായി വോട്ടെണ്ണല്‍ ബൂത്തിലെത്തിയ ബാബു ജോര്‍ജ് യുഡിഎഫ് പിന്നിലായതോടെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
തര്‍ക്കങ്ങള്‍ തോല്‍വിക്ക് കാരണമായെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയും പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. ആരും പാര്‍ട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും വട്ടിയൂര്‍ക്കാവിലും കോന്നിയിലും ചില നേതാക്കള്‍ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കിയത് തിരിച്ചടിയായെന്നും അദ്ദേഹം വിമര്‍ശിച്ചു
ഈ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത് വട്ടിയൂർക്കാവിലും അരൂരിലും അതാണ് കാണിക്കുന്നത്
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ
OS 60 / 2019
സുലൈമാൻ…………………………………………………….അന്യായം
ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി
മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്