Madhavam header
Above Pot

അരൂർ ഷാനിമോളുടെ “കൈ”യിൽ , 54 വർഷത്തിന് ശേഷം ആദ്യമായി കോൺഗ്രസ്

അരൂര്‍: ഉദ്വേഗജനകമായ വോട്ടെണ്ണലിനൊടുവിൽ ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിച്ചു കയറി. 54 വര്‍ഷത്തിന് ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അരൂരില്‍ ജയിച്ചുകയറുന്നത്. 1955 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഷാനിമോൾ നേടിയത്. 1957ലും അറുപതിലും കോണ്‍ഗ്രസിന്‍റെ പിഎസ് കാര്‍ത്തികേയന്‍ ജയിച്ചതിന് ശേഷം ആദ്യമായാണ് അരൂരില്‍ കൈപ്പത്തിക്ക് വിജയമൊരുങ്ങുന്നത്.

Astrologer

. മത്സരിച്ച തെര​െഞ്ഞടുപ്പുകളിലെല്ലാം പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഷാനിമോള്‍ 62 വര്‍ഷങ്ങളുടെ ഇടത്​ ആധിപത്യം തകര്‍ത്തുകൊണ്ടാണ്​ അരൂരില്‍ മറുപടി നല്‍കിയത്​. അരൂര്‍ എം.എല്‍.എ ആയിരുന്ന എ.എം ആരിഫ്​ ലോക്​സഭയിലേക്ക്​ വിജയിച്ച സാഹചര്യത്തിലാണ്​ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ്​ നടന്നത്​.
ത​​െന്‍റ രാഷ്​ട്രീയ ജീവിതത്തിലെ നാലാം അങ്കത്തിലാണ് ഷാനിമോളുടെ അപ്രതീക്ഷിത വിജയം.​ മുമ്ബ്​ ഒറ്റപ്പാലം, പെരുമ്ബാവൂര്‍ മണ്ഡലങ്ങളില്‍ നിന്ന്​ നിയമസഭയിലേക്ക്​ മത്സരിച്ചെങ്കിലും പരാജയമായിരുന്നു. ആലപ്പുഴ ലോക്​സഭാ മണ്ഡലത്തില്‍നിന്ന്​ എ.എം. ആരിഫിനെതിരെ മത്സരിച്ചപ്പോഴും ഷാനിമോള്‍ നേരിയ ​േവാട്ടിന്​ പരാജയപ്പെട്ടിരുന്നു. സി.പി.എമ്മിലെ മനു.സി പുളിക്കലിനെ​ പാരാജയപ്പെടുത്തിയാണ്​ ഇത്തവണ​ ഷാനിമോള്‍ വിജയചരിത്രം കുറിച്ചത്​​​.

38519 വോട്ടി​​െന്‍റ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ എ.എം. ആരിഫ്​ വിജയിച്ച മണ്ഡലത്തിലാണ് ജനം ഇത്തവണ ഷാനിമോള്‍ ഉസ്​മാന്​ അനുകൂലമായി വിധിയെഴുതിയത്​. ബി.ജെ.പി സ്ഥാനാര്‍ഥി അഡ്വ. പ്രകാശ്​ ബാബു ഏറെ പിന്നിലാണ്​. 2016ല്‍ എന്‍.ഡി.എയുടെ ഭാഗമായ ബി.ഡി.ജെ.എസ്​ സ്ഥാനാര്‍ഥി​ ടി. അനിയപ്പന്‍ 27000ത്തില്‍ പരം വോട്ടുകള്‍ നേടിയ മണ്ഡലത്തില്‍ 10000 ലേറെ വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക്​ നഷ്​ടമായി.

1957- 60, 1960-65 വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിലെ പി.എസ്​. കാര്‍ത്തികേയനാണ്​ അരൂരിനെ പ്രതിനിധീകരിച്ചത്​. പിന്നീട്​ 1967ലും 1970ലും കെ.ആര്‍ ഗൗരിയമ്മ (സി.പി.എം)യും 1977 ല്‍ പി.എസ്​. ശ്രീനിവാസനും (സി.പി.ഐ) മണ്ഡലത്തില്‍ നിന്ന്​ ജയിച്ചു കയറി. 1980, 1982, 1987, 1991 വരെ തുടര്‍ച്ചയായ നാലു തവണ സി.പി.എമ്മിന്‍െറ സ്​ഥാനാര്‍ത്ഥിയായി ജയിച്ച ഗൗരിയമ്മ 1996 ലും 2001ലും യു.ഡി.എഫിന്‍െറ ഭാഗമായി ജെ.എസ്​.എസ്​ സ്​ഥാനാര്‍ത്ഥിയായി വിജയിച്ച​ു.

2006ല്‍ നടന്നത്​ അട്ടിമറി വിജയമായിരുന്നു.​ നവാഗതനായ സി.പി.എം സ്ഥാനാര്‍ഥി എ.എം. ആരിഫ്​ ഗൗരിയമ്മയെന്ന രാഷ്​ട്രീയ അതികായയെ 4753 വോട്ടി​​െന്‍റ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിക്കൊണ്ട്​ മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന്​ 2011ല്‍ ഡി.സി.സി പ്രസിഡന്‍റ്​ എ.എ. ഷുക്കൂറിനെ 16852 വോട്ടിന്​ തറപറ്റിച്ച്‌​ എ.എം. ആരിഫ്​ മണ്ഡലം നിലനിര്‍ത്തി. 2016ല്‍ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷവുമായി ഹാട്രിക്​ നേടിയാണ്​ എ.എം. ആരിഫ് അരൂര്‍ മണ്ഡലത്തില്‍ സര്‍വ്വാധിപത്യം കുറിച്ചത്​. 38,519ആയിരുന്നു ആരിഫി​​െന്‍റ ഭൂരിപക്ഷം.

ലോക്​സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ മറ്റ്​ യു.ഡി.എഫ്​ സ്ഥാനാര്‍ഥികളെല്ലാം ഇടത്​ കോട്ടയില്‍ പോല​ും അനായാസം ജയിച്ചു കയറിയപ്പോള്‍ ഷാനിമോള്‍ ഉസ്​മാന്‍ മാത്രമായിരുന്നു പരാജയപ്പെട്ടത്​. യു.ഡി.എഫി​​െന്‍റ ശക്തി കേന്ദ്രങ്ങളായ കോന്നിയിലും വട്ടിയൂര്‍ക്കാവിലും ഇത്തവണ യു.ഡി.എഫ്​ പരാജയം രുചിച്ചപ്പോള്‍, ഇടത്​ കോട്ടയില്‍ വിജയം വരിച്ചാണ്​ അന്ന്​ അപമാനഭാരത്തോടെ കുനിച്ച ശിരസ്​ ഷാനിമോള്‍ ഉസ്​മാന്‍ ഇന്ന്​ ​ഉയര്‍ത്തി പിടിക്കുന്നത്​.

വോട്ടെണ്ണലിന്‍റെ അവസാനഘട്ടം വരെ മുൾമുനയിൽ നിന്ന ശേഷമാണ് ഷാനിമോൾ വിജയം ഉറപ്പിച്ചത്. തുറവൂർ പഞ്ചായത്തിലെ അവസാന 15 ബൂത്തുകളിലെ വോട്ട് എണ്ണുന്നത് വരെ മനു സി പുളിക്കൽ ഏത് നിമിഷം മുന്നോട്ട് കയറിയേക്കാം എന്ന സ്ഥിതിയായിരുന്നു. അരൂർ പഞ്ചായത്തിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ മുതൽ ലീഡ് ചെയ്യുന്നുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ, രണ്ടാം ഘട്ടം കഴിഞ്ഞപ്പോൾ ലീഡ് 2000 വോട്ടിലേക്കുയർത്തി. ഈ ലീഡ് ആറാം ഘട്ടം വരെ തുടർന്നെങ്കിലും ഇടയ്ക്ക് വച്ച് അത് 1,300 വരെ താഴ്ന്നു. ഒടുവിൽ അവസാനഘട്ടത്തിലാണ് ഷാനിമോൾ തന്‍റെ വിജയം ഉറപ്പിച്ചത്.

കുത്തിയതോട്, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം എന്നീ ഇടത് ശക്തി കേന്ദ്രങ്ങളിൽ വിള്ളലുണ്ടാക്കാൻ ഷാനിമോളിന് കഴിഞ്ഞുവെന്ന് തന്നെയാണ് വോട്ടുകണക്കുകൾ വ്യക്തമാക്കുന്നത്.ബിജെപിക്ക് കാര്യമായി വോട്ട് ചോർച്ചയുണ്ടായി എന്നതാണ് ശ്രദ്ധേയമായ കാര്യം

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്

Vadasheri Footer