Madhavam header
Above Pot

എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർഥി വിജയിച്ചു , വട്ടിയൂർക്കാവും കോന്നിയും ഇടതു പക്ഷത്തിന് വൻ ലീഡ്

കൊച്ചി: കേരളത്തിൽ അഞ്ചിടത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഫല പ്രഖ്യാപനം നടന്ന എറണാകുളം മണ്ഡലത്തിൽ കോൺഗ്രസിലെ ടി.ജെ.വിനോദ് വിജയിച്ചു . മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫിലെ എ സി കമറുദ്ധീൻ ലീഡ് ചെയ്യുന്നു , കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ വട്ടിയൂർക്കാവിലെ കോന്നിയിലും ഇടതുപക്ഷ സ്ഥാനാർത്ഥികൾ വൻ ലീഡിലാണ് മുന്നേറുന്നത് അതെ സമയം സി പി എമ്മിന്റെ സിറ്റിംഗ് സീറ്റ് ആയ അരൂരിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ ലീഡ് ചെയ്യുന്നുണ്ട് 1665 വോട്ടുകൾക്കാണ് ഇടതു പക്ഷത്തെ മനു സി പുലിക്കനെക്കാൾ ഷാനിമോൾ മുന്നിട്ട് നിൽക്കുന്നത് . മുരളീധരന്റെ മണ്ഡലമായ വട്ടിയൂർക്കാവിൽ ഇടതുപക്ഷ സ്ഥാനാർഥി പ്രശാന്ത് 13867 വോട്ടുകൾക്കാന് ലീഡ് ചെയ്യുന്നത് . അടൂർപ്രകാശിന്റെ തട്ടകമായ കോന്നിയിൽ ഇടത് യുവനേതാവ് ജനീഷ് കുമാർ 7801 വോട്ടുകൾക്കും ലീഡ് ചെയ്യുന്നു മഞ്ചേശ്വരത്ത് മുസ്ലിം ലീഗിലെ എം സി കമറുദ്ധീൻ 10409 വോട്ടുകൾക്ക് മുന്നിട്ട് നിൽക്കുന്നു.

Astrologer

യുഡിഎഫ് കോട്ടയെന്ന് വിലയിരുത്തുന്ന മണ്ഡലത്തില്‍ ടി.ജെ.വിനോദ് വിജയിച്ചത്. 3,673 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് . കനത്ത മഴമൂലം 57.89 ശതമാനം മാത്രമായിരുന്നു മണ്ഡലത്തിലെ പോളിംഗ്. ഇതും യുഡിഎഫിന്‍റെ ഭൂരിപക്ഷം വലിയതോതില്‍ കുറച്ചുവെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 21,949 വോട്ടിന്‍റെ ലീഡ് നേടി ഹൈബി ഈഡന്‍ വിജയിച്ച മണ്ഡലത്തിലാണ് യുഡിഎഫിന്‍റെ വോട്ടില്‍ വലിയ കുറവുണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഹൈബി നില മോശമാക്കിയിരുന്നില്ല. 31,178 വോട്ടിന്‍റെ ലീഡ് മണ്ഡലത്തില്‍ നിന്നും നേടിയിരുന്നു.

എന്നാല്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കൂടിയായ വിനോദിന് ഈ ലീഡിന്‍റെ സമീപത്തുപോലും എത്താന്‍ കഴിഞ്ഞില്ല എന്നതാണ് വസ്തുത. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന മനു റോയിയുടെ അപരന്‍ 2,544 വോട്ട് നേടിയതും യുഡിഎഫിന് ഗുണമായി. വോട്ടെടുപ്പ് ദിവസം തന്നെ എറണാകുളം നഗരം വെള്ളക്കെട്ടില്‍ മുങ്ങിയത് പോലും യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

കോടതി പരസ്യം

ബഹു : ചാവക്കാട് സബ് കോടതി മുൻപാകെ

OS 60 / 2019

സുലൈമാൻ…………………………………………………….അന്യായം

ചാവക്കാട് താലൂക്ക് ഒരുമനയൂർ അംശം ദേശത്ത് (പി ഒ ഒരുമനയൂർ 680 512 ) കോതോട്ടിൽ അപ്പുകുട്ടൻ നായർ മകൻ 52 വയസ് അനിൽ കുമാർ …………………………………………എതൃ കക്ഷി …. പ്രതി

മേൽ നമ്പ്രി ലെ പ്രതിക്ക് സമൻസ് കോടതിയിലും വാസ സ്ഥലത്തും വില്ലേജിലും പതിച്ചു നടത്തുന്നതിനായി 03 /12/2 019 തിയ്യതിക്ക് വെച്ചിട്ടുള്ളതാണ് . ടി കാര്യത്തിൽ ആർക്കെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം കാലത്ത് 11 മണിക്ക് ബഹു : കോടതി മുൻപാകെ ഹാജരായി ബോധിപ്പിക്കേണ്ടതാണെന്ന വിവരം ഇതിനാൽ അറിയിച്ചു കൊള്ളുന്നു .

എന്ന് ,പി മുഹമ്മദ് ബഷീർ ,അഡ്വക്കേറ്റ്. ചാവക്കാട്

Vadasheri Footer