സജിക്ക് ഇലക്ട്രോണിക് വീൽചെയർ സമ്മാനിച്ച് ഷെയർ ഏന്റ് കെയർ
ഗുരുവായൂർ : സജിക്ക് ഇലക്ട്രോണിക് വീൽചെയർ സമ്മാനിച്ച് ഷെയർ ഏന്റ് കെയർ, ഇനി കാത്തിരിക്കുന്നത് സ്വന്തമായൊരു ജോലിക്കുവേണ്ടി.
എഴുതിയ പരീക്ഷകളെല്ലാം ഉയർന്ന മാർക്കോടെ പാസായ സജിക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി
ഇലക്ട്രോണിക് വീൽചെയർ സമ്മാനിച്ചു, ഇരുപത്തിയാറാം വയസ്സിൽ ഇനി കാത്തിരിക്കുന്നത് സ്വന്തമായോരു ജോലിക്കു വേണ്ടി. സജിയുടെ വീട്ടിൽ വച്ചു നടന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി വീൽ ചെയർ സമ്മാനിച്ചു. ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലബീബ് ഹസ്സൻ , നഗര സഭ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ ശൈലജ ദേവൻ ,മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് കെ പി ഉടയാൻ , ഒ കെ ആർ മണികണ്ഠൻ തുടങ്ങിയവർ സംബന്ധിച്ചു
പി.എസ്.സി അടക്കമുള്ള നിരവധി പരീക്ഷകൾ എഴുതി കാത്തിരിക്കുകയാണ് ഗുരുവായൂർ എൽ.എഫ് കോളേജിന് പുറകുവശത്ത് ബാനർജി നഗറിൽ താമസിക്കുന്ന അയ്യപ്പൻ കാവിൽ കൊഴക്കി വീട്ടിൽ സുബ്രഹ്മണ്യന്റെയും ചന്ദ്രികയുടേയും രണ്ടു മക്കളിൽ ഇളയവനായ സജി. ജനിച്ച് എട്ടാം മാസത്തിലാണ് വൈകല്യങ്ങളുടെ തുടക്കം നിരവധി കേന്ദ്രങ്ങളിൽ ചികിത്സ നടത്തിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല പ്രതിസന്ധികളെയല്ലാം അതിജീവിച്ച് ഉയർന്ന മാർക്കോടെ പ്ലസ് ടു വരെയുള്ള പഠനം ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്കൂളിലും ബിരുദവും ബിരുദാനന്തരബിരുദവും ശ്രീകൃഷ്ണ കോളേജിലും പൂർത്തീകരിച്ചു.
പരിശീലനമൊന്നും സിദ്ധിച്ചിട്ടില്ലങ്കിലും മനോഹരമായി ഓടക്കുഴൽ വായിക്കാനുള്ള കഴിവും സജിക്കുണ്ട്. ഗുരുവായൂരിലെ ഹോട്ടൽ തൊഴിലാളിയായ അച്ഛൻ ഏറെ ബുദ്ധിമുട്ടിയാണ് സ്കൂളിലും കോളേജുകളിലും എത്തിച്ചിരുന്നത്. ശ്രീകൃഷ്ണ കോളേജിൽ മുകളിലത്തെ നിലയിലായിരുന്നു ക്ലാസ് ദിവസവും അച്ഛൻ എടുത്ത് ക്ലാസിൽ എത്തിക്കുകയായിരുന്നു. രാവിലെയും വൈകിട്ടും വീട്ടിൽ ഇരുന്ന് പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് ഹോം ട്യൂഷൻ എടുത്തു നൽകാനുള്ള ഒരുക്കത്തിലാണ് സജി.