Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവായി മൂന്നര കോടിയിലധികം രൂപ ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര വരവായി 3,56,40,021 രൂപ ലഭിച്ചു . ഇതിനു പുറമെ 2.174.400 കിലോ സ്വർണവും എട്ടു കിലോ മുന്നൂറ്റി ഇരുപത്തിയഞ്ച് ഗ്രാം വെള്ളിയും ലഭിച്ചു . ഈ മാസവും നിരോധിച്ച നോട്ടുകൾ ലഭിച്ചു . എന്നാൽ എണ്ണത്തിൽ കുറവുണ്ട് 46,500 രൂപക്കുള്ള നിരോധിത നോട്ടുകളാണ് ലഭിച്ചത് ആയിരത്തിന്റെ 12 എണ്ണവും ,500 ന്റെ 69 എണ്ണവും കിട്ടി . യൂണിയൻ ബാങ്കിനായിരുന്നു ഭണ്ഡാരം എണ്ണ ൽ ചുമതല . കഴിഞ്ഞ വർഷത്തേക്കാൾ അര കോടിയിലേറെ തുക കൂടുതൽ ഈ വര്ഷം ഭണ്ഡാരം വരവായി ലഭിച്ചു . കഴിഞ്ഞ വർഷം ഇതേ സമയത്ത് 3,01,89,191 രൂപയാണ് ഭണ്ഡാരത്തിൽ ഉണ്ടായിരുന്നത്

Vadasheri Footer