ഒ കെ ആർ മേനോൻ പുരസ്‌കാരം അഡ്വ : വി ബാലറാമിന് സമ്മാനിക്കും

">

ഗുരുവായൂർ : ഗുരുവായൂരിലെ കോൺഗ്രസ് നേതാവും അർബൻ ബാങ്ക് മുൻ ചെയർമാനുമായിരുന്ന ഒ.കെ .ആർ മേനോന്റെ സ്മരണാർത്ഥം നൽകുന്ന പുരസ്കാരം അഡ്വ.വി ബാലറാമിന് സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവംബർ 2 ശനിയാഴ്ച രാവിലെ 10-ന് ഗുരുവായൂർ രുഗ്മിണി റീജൻസിയിൽ നടക്കുന്ന പുരസ്കാര സമ്മേളനം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും .

കെ .മുരളീധരൻ എം.പി പുരസ്കാര വിതരണം നിർവ്വഹിക്കും.ചടങ്ങിൽ പി.കെ അബൂബക്കർ ഹാജിയെ കർമ്മ ശ്രേഷ്ഠ പുരസ്കാരവും, കെ.വി മോഹന കൃഷ്ണനെ സേവനമിത്ര പുരസ്കാരം പി.എസ് പ്രേമാനന്ദനെ വ്യാപാര മിത്ര പുരസ്ക്കാരവും നൽകി ആദരിക്കും. ടി.എൻ പ്രതാപൻ എം.പി അധ്യക്ഷത വഹിക്കും. ഗുരുവായൂർ നഗരസഭ അധ്യക്ഷ വി.എസ് രേവതി ,ദേവസ്വം ഭരണ സമിതി അംഗം പി ഗോപിനാഥൻ എന്നിവർ സംബന്ധിക്കും .വാർത്താ സമ്മേളനത്തിൽ ഒ.കെ.ആർ മേനോൻ സ്മാരക ട്രസ്റ്റ് ഭാരവാഹികളായ മോഹൻ ദാസ് ചേലനാട്ട്, ബാലൻ വാറണാട്ട് , ഒ.കെ.ആർ മണികണ്ഠൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors