Post Header (woking) vadesheri

ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം, കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍

Above Post Pazhidam (working)

കുറ്റിപ്പുറം : ദീര്‍ഘദൂര സ്വകാര്യ ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കാഞ്ഞങ്ങാട് സബ് രജിസ്ട്രാര്‍ അറസ്റ്റില്‍. കൊല്ലം കൊച്ചുവിള സ്വദേശി ജോയി(51)യെയാണ് കാടാമ്ബുഴ പോലിസ് അറസ്റ്റ് ചെയ്തത്. തിരുവന്തപുരത്തു നിന്നു മംഗലാപുരത്തേക്ക് പോവുകയായിരുന്ന രാത്രികാല സ്വകാര്യ ബസിലാണ് സംഭവം. തൃശൂര്‍ മുതലാണ് ജോയി സഹയാത്രികയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം നടത്തിയത്. എടപ്പാളിൽ വെച്ചു് വിദ്യാര്‍ഥിനി പോലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാടാമ്ബുഴ പോലിസ് പുത്തനത്താണി വെട്ടിച്ചിറയില്‍ ബസ് തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരൂര്‍ കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.

Ambiswami restaurant