Madhavam header
Above Pot

എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ്

ഗുരുവായൂർ : എസ് എഫ് ഐ ഏരിയ പഠന ക്യാമ്പ് പാലക്കാട് ജില്ല പ്രസിഡന്റ് കെ എ പ്രയാൺ ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ എ കെ ജി സദനത്തിൽ നടന്ന ക്യാമ്പിന് ഏരിയ പ്രസിഡന്റ് അമൽ കെ ആർ അധ്യക്ഷത വഹിച്ചു . പാസ്സ് വേർഡ് ട്യൂണിങ് പരിശീലന ക്യാമ്പിൽ നിന്ന് ദേശീയ തലത്തിൽ ദില്ലിയിൽ നടക്കുന്ന സപ്തദിന ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മണത്തല ഗവ: ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ടി എസ് ജിംഷിത , സ്കൂൾ യൂണിയർ തിരഞ്ഞെടുപ്പിൽ വിജയികളായ എസ് എഫ് ഐ ഭാരവാഹികൾ എന്നിവരെ ക്യാമ്പിൽ അനുമോദിച്ചു .
ഡി വൈ എഫ് ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എൻ രാജേഷ് , എസ് എഫ് ഐ മുൻ ഏരിയ സെക്രട്ടേറിയറ്റ് അംഗം കെ കെ കിഷോർ കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു .
ഏരിയ സെക്രട്ടറി കെ യു ജാബിർ സ്വാഗതവും ജോയിന്റ് സെക്രട്ടറി മുഹമ്മദ് റിനൂസ് നന്ദിയും പറഞ്ഞു

Vadasheri Footer