ജോളിയുടെ വ്യാജ വിൽപത്രം , തഹസിൽദാർ ജയശ്രീ കുരുക്കിലേക്ക്

Above article- 1

കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട് മരിച്ച ജോളിയുടെ ഭര്‍ത്താവ് ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കള്‍ ജോളിയുടെ പേരിലേക്ക് മാറ്റിക്കൊണ്ടുള്ള വ്യാജവില്‍പത്രം തയാറാക്കാന്‍ സഹായിച്ച വനിതാ തഹസില്‍ദാര്‍ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോളിയുടെ പേരിലുള്ളത് വ്യാജ വില്‍പത്രമായിട്ടും ജോളിയുമായുള്ള അടുപ്പത്തെ തുടര്‍ന്ന്് വീട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.ഇതിന് പണം കൈപറ്റിയോ എന്നതും ജോളി കൊലപാതകം നടത്തിയതിനെ കുറിച്ചും തഹസില്‍ദാര്‍ക്ക് അറിയുമോയെന്നുമാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

അതിനടെ ജോളി സയനൈഡ് ആവശ്യപ്പെട്ടത്് തഹസില്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു മൊഴി നല്‍കിയിരുന്നു. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് പറഞ്ഞത്.
അതേസമയം വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ മുഖ്യപ്രതി ജോളിയെ സഹായിച്ച സി.പി.എം ലോക്കല്‍ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വ്യാജ വില്‍പത്രം ഉണ്ടാക്കാന്‍ ജോളിയ്ക്ക് എല്ലാ പിന്തുണയും നല്‍കിയത് സി.പി.എം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. മനോജ് ആണെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചത്. ഇയാള്‍ ജോളിയില്‍ നിന്ന് ഒരു ലക്ഷം രൂപ കൈപ്പറ്റിയതായും തെളിഞ്ഞിട്ടുണ്ട്.

Vadasheri Footer