Header 1 vadesheri (working)

ആലുവയിലെ ഫ്ലാറ്റിൽ തൃശൂർ സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Above Post Pazhidam (working)

കൊച്ചി: ആലുവ തോട്ടക്കാട്ടുകരയിലെ ഫ്ലാറ്റിൽ സ്ത്രീയെയും പുരുഷനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ടെന്നാണ് സൂചന. കൊലപാതമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്ലാറ്റിലാണ് തൃശ്ശൂർ സ്വദേശികളായ സതീഷിനെയും മോനിഷയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവർ താമസിച്ചിരുന്നത്.

First Paragraph Rugmini Regency (working)

ഇവിടെ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപത്തെ മറ്റ് താമസക്കാർ നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
ഫ്ലാറ്റിന്റെ വാതിലുകൾ തുറന്നുകിടന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മുറിയ്ക്കുള്ളിൽ ബലപ്രയോഗങ്ങൾ നടന്നതിന്റെ സൂചനകളും പൊലീസ് പരിശോധിച്ചു വരികയാണ്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോ എന്ന പേരിൽ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയിൽ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടകയക്ക് എടുത്തത്. ഇവ‌ർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.