മരട്​ ഫ്ലാറ്റ്​ ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങും

">

കൊച്ചി: മരട്​ ഫ്ലാറ്റ്​ ഒഴിപ്പിക്കുന്നതിനുള്ള നടപടി നാളെ തുടങ്ങുമെന്ന്​ ചീഫ്​ സെക്രട്ടറി ടോം ജോസ്​. സര്‍ക്കാര്‍ തയാറാക്കിയ കര്‍മ്മ പദ്ധതിയുമായി മുന്നോട്ട്​ പോകുമെന്നും ചീഫ്​ സെക്രട്ടറി വ്യക്​തമാക്കി.സുപ്രീംകോടതി നിര്‍ദേശിച്ച നഷ്​ടപരിഹാരം സമയബന്ധിതമായി നല്‍കും. ഫ്ലാറ്റ്​ നിര്‍മ്മാതാക്കളുടെ സ്വത്ത്​ കണ്ടുകെട്ടാനുള്ള നടപടികള്‍ക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​. ഇവരുടെ ബാങ്ക്​ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു​.

അതേസമയം, മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഉടമകള്‍ ഉപാധികള്‍വെച്ചു. ഒഴി​യാ​ന്‍ ഒ​രു മാ​സം അ​നു​വ​ദി​ക്ക​ണമെന്നും കു​ടി​വെ​ള്ള​വും വൈ​ദ്യു​തി​യും ഉ​ട​ന്‍ പു​നഃ​സ്​​ഥാ​പി​ക്ക​ണമെന്നുമാണ്​ ഉടമകളുടെ പ്രധാന ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Sponsors