പാലാരിവട്ടം പാലം ,മുൻകൂർ തുകക്ക് ഉത്തരവിട്ടത് വി കെ ഇബ്രാഹിം കുഞ്ഞ് : ടി ഒ സൂരജ്
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണം ആവർത്തിച്ച് മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. തുക മുൻകൂർ നൽകാൻ ഉത്തരവിട്ടത് മന്ത്രിയാണെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോർപ്പറേഷൻ കേരളയുടെ എംഡിയായിരുന്ന മുഹമ്മദ് ഹനീഷാണ് തുക അനുവദിക്കാൻ ശുപാർശ ചെയ്തതെന്നും സൂരജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു സൂരജിന്‍റെ പ്രതികരണം.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് അടക്കമുള്ളവരുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കുകയാണ്. റിമാൻഡ് പുതുക്കുന്നതിനായി പ്രതികളെ ഇന്ന് വിജിലൻസ് കോടതിയിൽ ഹാജരാക്കും. മൂവാറ്റുപുഴ വിജിലൻസ് കോടതി ഇന്ന് അവധിയായതിനാൽ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിങ്ങിലേക്കാണ് സൂരജ് അടക്കമുള്ളവരെ കൊണ്ടുവരുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കുറ്റപ്പെടുത്തി സൂരജ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്ങ് മൂലം നൽകിയിരുന്നു.
കോടതി പരസ്യം
ബഹു : ചാവക്കാട് സബ് കോടതി മുമ്പാകെ
<
O.S. 70/2018
തങ്കമണി ………………………… …………………….അന്യായം .
1 കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീപ് പി ഒ അഞ്ഞൂർ 680523 ,
2 . കുന്നംകുളം താലൂക്ക് അഞ്ഞൂര് വില്ലേജ് ദേശത്ത് മരത്താക്കര മരിച്ച വാസുണ്ണി മകൻ പ്രദീഷ് പി ഒ അഞ്ഞൂർ 680523
3 , തുശൂർ താലൂക്ക് കൈപ്പറമ്പ് വില്ലേജ് ദേശത്ത് പോന്നൂർ വീട്ടിൽ മുരുകേശൻ ഭാര്യ സുലോചന പി ഒ കൈപ്പറമ്പ് – 680546…………………………….5,7,8പ്രതികൾ
മേൽ നമ്പ്രിൽ 5,7,8 പ്രതികൾക്കുള്ള സമൻസ് വാസ സ്ഥലത്തും , കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പർ കേസ് 01 /10 / 20 19 തിയ്യതിക്ക് വിചാരണക്ക് വെച്ചിട്ടുള്ളതാകുന്നു .ടി കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ അന്നേ ദിവസം ബഹു : കോടതിയിൽ ഹാജരായി ആക്ഷേപം ബോധിപ്പിക്കേണ്ടതാണെന്നും അല്ലാത്ത പക്ഷം കേസ് നിങ്ങളെ കൂടാതെ തീർപ്പ് കൽപ്പിക്കുന്നതാണെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു .
എന്ന് 19/ 09/ 2019 , സി എസ് സുബ്രമണ്യൻ (ഒപ്പ്) അന്യായ ഭാഗം അഡ്വക്കെറ്റ്