Header 1 vadesheri (working)

ഗുരുവായൂര്‍ ദേവസ്വം മുന്‍ അംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂര്‍:ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതിയംഗം പാലിയത്ത് രാമകൃഷ്ണന്‍ നായര്‍(84) അന്തരിച്ചു.1960 ല്‍ ദേവസ്വത്തില്‍ സീനിയര്‍ കാര്യസ്ഥനായി ജോലിയില്‍ പ്രവേശിച്ചിരുന്ന ഇദ്ദേഹം 80 മുതല്‍ മൂന്നു തവണ ജീവനക്കാരുടെ പ്രതിനിധിയായാണ് ദേവസ്വം ഭരണ സമിതി അംഗമായത്.
ഗുരുവായൂര്‍ ക്ഷേത്രം ഊട്ടുപുര,പടിഞ്ഞാറെ ഗോപുരം,ദേവസ്വം ഗസ്റ്റ് ഹൗസുകളുടേയും വൈജയന്തി കെട്ടിടത്തിന്റെ നിര്‍മാണം,ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റേയും വേങ്ങാട് ഗോകുലത്തിന്റേയും ആരംഭം തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വപരമായ പങ്കു വഹിച്ചിട്ടുണ്ട്.
ഭാര്യ:പരേതയായ ഭാഗ്യലക്ഷ്മി.
മക്കള്‍:വിനയ(അധ്യാപിക,ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍),വിനോദ്(മാനേജര്‍,യുണൈറ്റഡ് ഡിസ്റ്റിലറി,കോഴിക്കോട്),പരേതയായ പദ്മജ.

First Paragraph Rugmini Regency (working)

മരുമകള്‍:ഷോണിയ.
ശവസംസ്‌കാരം ചൊവ്വാഴ്ച 11 ന് പാറമേക്കാവ് ശാന്തിഘട്ട്.