Madhavam header
Above Pot

ഗുരുവായൂരിൽ കെ റ്റി ഡി സി പായസമേള ആരംഭിച്ചു

ഗുരുവായൂർ : കെ റ്റി ഡി സി യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പായസ മേള ദേവസ്വം ചെയർമാൻ അഡ്വ ; കെ ബി മോഹൻദാസ് ഉത്ഘാടനം ചെയ്തു . കെ റ്റി ഡി സി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ പി ഗോപിനാഥ് , സി പി ഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ് , കൗൺസിലർ അഭിലാഷ് വി ചന്ദ്രൻ , കെ റ്റി ഡി സി മാനേജർ പ്രവീൺ സി അരവിന്ദ് , സൂപ്പർ വൈസർമാരായ പി വി ബൈജു ,എസ് ബി സുരേഷ് എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത് .

buy and sell new

എല്ലാ വർഷവും മാധ്യമ പ്രവർത്തകരെയും ,പൊതു പ്രവർത്തകരെയും ചടങ്ങിലേക്ക് ക്ഷണിക്കാറുണ്ട് . ഇത്തവണ വളരെ ഗോപ്യമായാണ് മേല്പത്തൂർ ആഡിറ്റോറിയത്തിന് പിറകിൽ ഉണ്ടാക്കിയ താൽക്കാലിക സ്റ്റാളിൽ ഉൽഘാടനം നടത്തിയത് .. പാലട ലിറ്ററിന് 250 രൂപയും ,സ്‌പെഷൽ പാലട അര ലിറ്ററിന് 140 രൂപയുമാണ് ഈടാക്കുന്നത് . പഴം പ്രഥമൻ ലിറ്ററിന് 300 (അരലിറ്റർ 160 )പരിപ്പ് 230 (അരലിറ്റർ 120 ) അടപ്രഥമൻ 230 (അര ലിറ്റർ 120 ) എന്നീ നിരക്കിലാണ് വിൽപ്പന നടത്തുന്നത് . ഏത് പായസവും ഒരു ഗ്ലാസ് മുപ്പത് രൂപക്ക് ലഭിക്കും

Vadasheri Footer