കുന്നംകുളം : കുന്നംകുളത്തെ യുവ വ്യാപാരി വീട്ടിനകത്ത് കുഴഞ്ഞ് വീണു മരിച്ചു. ചൊവ്വന്നൂർ പന്തല്ലൂർ ചുങ്കത്ത് വീട്ടിൽ ബാബു മകൻ ജിതിൻ (ജിത്തു – 29) ആണ് മരിച്ചത് – ബൈജു റോഡിലെ കവിത ഓട്ടോ സ്പെയേഴ്സ്, ‘ലിവടവറിലെ ഗ്രീൻ ഗാർഡൻ റസ്റ്റോറന്റ് എന്നിവയുടെ ഉടമയാണ്. ഇന്ന് രാവിലെ ആറരയോടെ വീടിനകത്ത് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണത്തിനു കീഴടങ്ങി . റെമിയാണ് ഭാര്യ. മൂന്ന് മാസം പ്രായമായ കുട്ടിയുണ്ട്. സംസ്കാരം നാളെ രാവിലെ 10ന് ആർത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലിൽ . കുന്നംകുളം ചേംബർ യൂത്ത് വിംഗ് എക്സിക്യൂട്ടീവ് അംഗമാണ്.