ഗുരുവായൂർ -തൃശൂർ സ്‌പെഷൽ ട്രെയിന് കോൺഗ്രസ് സ്വീകരണം നൽകി

Above article- 1

ഗുരുവായൂർ : ഗുരുവായൂര്‍- തൃശൂര്‍ പാതയിൽ ഇന്നു മുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതോടെ മധുരം നല്‍കി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഗുരുവായൂരില്‍ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ട്രെയിനിലെ യാത്രക്കാര്‍ക്കാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും മധുരം നല്‍കിയത്. ട്രെയിനിനു മുന്നില്‍ പൂമാല ചാര്‍ത്തിയ പ്രവര്‍ത്തകര്‍ ട്രെയിന്‍ യാത്രികര്‍ക്ക് മിഠായി വിതരണം ചെയ്തു.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലന്‍ വാറനാട്ട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി ഉദയന്‍, ഒ.കെ.ആര്‍ മണികണ്ഠന്‍, കൗണ്‍സിലര്‍മാരായ ആന്റോ തോമസ്, ശ്രീദേവി ബാലന്‍, സി അനില്‍കുമാര്‍, ബ്ലോക്ക് സെക്രട്ടറി പാലിയത്ത് ശിവന്‍, യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ ജി കൃഷ്ണന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ബാബുരാജ് ഗുരുവായൂര്‍, സ്റ്റീഫന്‍ ജോസ്, രാമന്‍ പല്ലത്ത്, വി.കെ സുജിത്ത്, ഒ.പി ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മധുരം നല്‍കി ആഹ്ലാദം പങ്കിട്ടത്.

Astrologer

പൂങ്കുന്നത്ത് നൽകിയ സ്വീകരണത്തിന് കോൺഗ്രസ് അയ്യന്തോൾ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ഗിരീഷ്കുമാർ, നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് എ.കെ.സുരേഷ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം.എസ്.കൃഷ്ണദാസ്, സത്യഭാമ ടീച്ചർ, ആനി പത്രോസ്, പുല്ലാട്ട് സരളാദേവി, മോഹൻ കൊന്നേത്ത്, കെ.കെ.വൈദേഹി, എ.ആർ.മനോജ്, ജയപ്രകാശ്, കനകംപിള്ളി ഗോപിനാഥൻ, കൃഷ്ണൻകുട്ടി, ജോസ് ആലപ്പാട്ട്, വി.എസ്.ഔസേഫ്, വി.സി.പ്രകാശൻ, അജിത്ത്കുമാർ, നളിനാക്ഷൻ, മുരുകൻ, ദയാൽ, ഹേമലത, ആനന്ദൻ എന്നിവർ നേതൃത്വം നൽകി.

ഗുരുവായൂരിലേക്ക് പുതിയ തീവണ്ടികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ടി.എന്‍ പ്രതാപന്‍ എം.പിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് എം.പി റെയില്‍വേ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ പുഴയ്ക്കലിലെ ഗതാഗതക്കുരുക്കും ഓണത്തോടനുബന്ധിച്ചുള്ള അധിക അവധി ദിവസങ്ങളും പരിഗണിച്ച് തൃശൂരിനും ഗുരുവായൂരിനുമിടയില്‍ പ്രത്യേക തീവണ്ടി സര്‍വ്വീസ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

buy and sell new

കൂടാതെ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ടി.എന്‍ പ്രതാപന്‍ എം.പി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് സന്ദേശവും അയച്ചിരുന്നു.
ഉച്ചകഴിഞ്ഞ് രണ്ടിന് ഗുരുവായൂരിൽ നിന്നും സർവീസ് ആരംഭിച്ച് രണ്ടരക്ക് തൃശൂരിലെത്തുകയും, മൂന്നേകാലിന് തൃശൂരിൽ നിന്നും സർവീസ് ആരംഭിച്ച് 3.45ന് ഗുരുവായൂരിൽ എത്തുന്നതുമാണ് പ്രത്യേക ട്രെയിൻ സമയം.
ഞായറാഴ്ച മുതൽ 15 വരെയാണ് താൽക്കാലികമായി പ്രത്യേക ട്രെയിൻ അനുവദിച്ചിരിക്കുന്നത്

കോടതി പരസ്യം

ബഹു ചാവക്കാട് സബ് കോടതി മുമ്പാകെ

IA 2177/2018

0S 98/2017

പാരംപുരക്കൽ ഷഹീന മുതൽ പേർ —————————— ഹർജിക്കാർ

1) ചാവക്കാട് താലൂക്ക് കടിക്കാട് അംശം എടക്കര ദേശത്തു പോസ്റ്റ്‌ അണ്ടത്തോട്, ഖാലിദ് മകൻ 36 വയസ്സ്, പാറംപുരക്കൽ മുംബസീർ

2)മേപ്പടി വിലാസത്തിൽ താമസം ഖാലിദ് മകനും ഒന്നാം എതിർകക്ഷിയുടെ സഹോദരനുമായ പാറംപുരക്കൽ 32 വയസ്സ് മുജീബ് റഹ്മാൻ
———————————————————- 1, 2 എതിർകക്ഷികൾ

മേൽ നമ്പറിൽ ഒന്നും രണ്ടും എതിർകക്ഷികൾക്കുള്ള നോട്ടീസ് കോടതിയിലും വാസ സ്ഥലത്തും പതിച്ചു നടത്തുവാൻ കല്പിച്ചു 18/9/2019 തിയതിക്ക് വച്ചിരിക്കുന്നു. ആർകെങ്കിലും ആക്ഷേപം ഉണ്ടെങ്കിൽ അന്നേ ദിവസം കോടതിയിൽ ബോധിപ്പിക്കേണ്ടതാണ്.

എന്ന്

5/9/2019

ഹർജി ഭാഗം അഡ്വക്കേറ്റ് k.D.വിനോജ്
(ഒപ്പ് )

Vadasheri Footer