Above Pot

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന്

ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പുതിയതായി ആരംഭിക്കുന്ന ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ആഗസ്ത് 30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്യുമെന്ന് കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നവീകരിച്ച മോര്‍ച്ചറിയുടേയും ഫ്രീസര്‍ സംവിധാനങ്ങളുടേയും സമര്‍പ്പണവും താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ചാവക്കാട് നഗരസഭ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ കൈമാറ്റവും ഇതോടൊപ്പം നടക്കും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 90 ലക്ഷം രൂപ ചെലവിട്ടാണ് ഡയാലിസ് യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുള്ളത്.

First Paragraph  728-90

എട്ട് പേർക്ക് ഒരേ സമയം ഡയാലിസിസ് നടത്താൻ കഴിയുന്ന രീതിയിലാണ് യൂണിറ്റ് വിഭാവനം ചെയ്തിട്ടുള്ളത് . അർഹരായ രോഗികളെ വിദഗ്‌ധ പാനൽ കണ്ടെത്തും .ഒരാൾക്ക് ഡയാലിസിസ് പൂർത്തിയാക്കാൻ 4 മണിക്കൂർ സമയം എടുക്കും ഒരു മെഷിനിൽദിവസവും രണ്ടു പേർക്ക് വീതം ഡയാലിസിസ് നടത്താൻ കഴിയും .ഇതിന്റെ ചിലവിലേക്കായി നഗര സഭ ചെയർമാന്റെയും ആശുപത്രി സൂപ്രണ്ടിന്റെയും പേരിൽ ബാങ്കിൽ ജോയിന്റ് അകൗണ്ട് തുറക്കും ആളുകൾക്ക് ഈ അകൗണ്ടി ലേക്ക് സംഭാവനകൾ നിക്ഷേപിക്കാൻ കഴിയും

Second Paragraph (saravana bhavan

buy and sell new

നഗരസഭ ജനകീയാസൂത്രണ പദ്ധതിയില്‍ നിന്നും 16 ലക്ഷം രൂപ ചെലവഴിച്ചാണ് മോര്‍ച്ചറി നവീകരിച്ചിരിക്കുന്നത്. അടുത്ത രണ്ടു പതിറ്റാണ്ടിലേക്കുള്ള സമഗ്ര വിസകനം മുന്‍കൂട്ടി കണ്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ തന്നെ മാറ്റുമെന്ന് നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ പറഞ്ഞു.
ഉദ്ഘാടന ചടങ്ങില്‍ വിവിധ രാഷട്രീയ കക്ഷി നേതാക്കളും സംബന്ധിക്കും. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ ശ്രീജ, ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ മഞ്ജുഷ സുരേഷ്, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ.എ മഹേന്ദ്രന്‍, കെ.എച്ച് സലാം, എ.സി ആനന്ദന്‍, എം.ബി രാജലക്ഷ്മി, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.വി അജയ്കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

കോടതി പരസ്യം

ബഹുമാനപ്പെട്ട ചാവക്കാട് സബ് കോടതി

EP 51/2018

OS 103/17

വിധി ഉടമ

പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക് , ഷൊർണൂർ വില്ലേജ് ചുടു വാലത്തൂർ ദേശത്ത് പി ഒ ഷൊർണൂർ പി ഒ 679121, ഞാലിൽ വീട്ടിൽ പഞ്ചു മകൻ സേതുമാധവൻ ……….. ………
ഹർജിക്കാരൻ

വിധി കടക്കാരി

ചാവക്കാട് താലൂക്ക് പേരകം അംശം താമരയൂർ ദേശത്ത് പറയിരിക്കൽ ആനന്ദൻ ഭാര്യ ഗയ (ഇപ്പോൾ താമസം -റേഡിയൽ ഹൗസ് ജാഫർഖാൻ പേട്ട് ,അശോക് നഗർ,ചെന്നൈ 82…… ……..
എതൃകക്ഷി

മേൽ നമ്പ്രിൽ എതൃ കക്ഷിക്കുള്ള റൂൾ 66 നോട്ടീസ് കൽപന ടിയാരിയുടെ വാസ സ്ഥലത്തും ഈ കോടതിയിലും പതിച്ചു നടത്തുവാൻ കൽപിച്ച് മേൽ നമ്പ്ര് കേസ് 20/ 09 / 2019 തിയ്യതിക്ക് വെച്ചിരിക്കുന്ന വിവരം ഇതിനാൽ അറിയിക്കുന്നു

എന്ന് ആഗസ്റ്റ് മാസം 27-)നു
ഹർജിക്കാരൻ ഭാഗം അഡ്വക്കേറ്റ് കെ കെ സിന്ധുരാജൻ , ചാവക്കാട് (ഒപ്പ് )