പ്രളയബാധിത പ്രദേശങ്ങളിലെ നാൽക്കാലികൾക്കായി കുന്നംകുളത്തുകാരുടെ കാലിത്തീറ്റ
കുന്നംകുളം : പ്രളയബാധിത പ്രദേശങ്ങളിൽ, നാൽക്കാലികൾക്കും കുന്നംകുളം നഗരസഭയുടെ കരുതൽ.
പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളിലെ കന്നുകാലികൾക്കായി . കൽപ്പറ്റയിലേക്ക് ഒരു ടിപ്പർ ലോറി നിറയെ കാലിത്തീറ്റയും ,നോട്ട് പുസ്തകങ്ങളുമായി ഇന്ന് വൈകീട്ട് നഗരസഭാ ഓഫീസിൽ നിന്ന് വാഹനം പുറപ്പെട്ടു. നഗരസഭ ചെയർപേർസൺ സീത രവീന്ദ്രൻ യാത്രാമംഗങ്ങങ്ങൾ നേർന്നു. കൗൺസിലർ കെ.എ.അസീസ് സന്നിഹിതനായിരുന്നു.
. പ്രളയബാധിത പ്രദേശങ്ങളിൽ മനുഷ്യർക്കാവശ്യമായ ഒരു പാട് സാധനങ്ങൾ ലഭിയ്ക്കുന്നുണ്ട് എന്നും നാൽക്കാലികൾക്ക് നൽകാൻ കാലിത്തീറ്റ ആവശ്യമാണെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, മിണ്ടാപ്രാണികളുടെയും വിശപ്പകറ്റാനുള്ള ഇടപെടൽ നടത്തണമെന്ന സെക്രട്ടറിയുടെ ദൃഢനിശ്ചയത്തിന്, കുന്നംകുളം നിവാസികളുടേയും, സന്നദ്ധ സംഘടനകളുടേയും, കച്ചവട സുഹൃത്തുക്കളുടേയും അകമഴിഞ്ഞ സഹകരണം ലഭിച്ചതോടെ നൂറ്റി അറുപതോളം ചാക്ക് കാലിത്തീറ്റ നിലമ്പൂർ, മാനന്തവാടി, കൽപ്പറ്റ, കണിയാമ്പറ്റ, ആലപ്പാട് – ചാഴൂർ തുടങ്ങിയ പ്രദേശങ്ങളിൽ നൽകുവാൻ സാധിച്ചു. കുന്നംകുളം നഗരസഭയുടെ സഹായം സാധനങ്ങളായും മനുഷ്യ പ്രയത്ന്നമായും ഇനിയും ദുരന്തബാധിതർക്കായി നൽകുന്നതിന് കുന്നംകുളം നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതാണന്ന് ചെയർപേർസൺ സീത രവീന്ദ്രൻ പറഞ്ഞു.