Header Saravan Bhavan

ചാവക്കാട് പുന്ന നൗഷാദ് വധം , രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Above article- 1

ചാവക്കാട് :ചാവക്കാട്ടെ കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകർ കൂടി അറസ്റ്റിൽ. ഗൂഢാലോചന നടത്തിയ ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്തഫ, ചാവക്കാട് പാലയൂർ സ്വദേശി ഫാമിസ് അബൂബക്കർ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിൻ(26), പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീർ(30) എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ മുഹമ്മദ് മുസ്തഫ എസ് ഡി പി ഐ ജില്ലാ കമ്മറ്റി അംഗവും , ഫാമിസ് അബൂബക്കർ ചാവക്കാട് മണ്ഡലം പ്രസിഡന്റ കൂടിയായിരുന്നു.

buy and sell new
.

Astrologer

ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 6.30 മണിയോടെ ഏഴ് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.സാരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ മരണമടയുകയായിരുന്നു.
പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ് ഡി പി ഐ സംഘത്തിന് ലഭിച്ചിരുന്നു വത്രെ . ആയുധങ്ങളുമായി സംഘം എത്തുമ്പോഴേക്കും സംഭവ സ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേർ കൂടി എത്തി ചേർന്നിരുന്നു . നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത് . ഒരു കാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് നൗഷാദിന്റെ ദേഹത്ത് സംഘം നടത്തിയത്.

Vadasheri Footer