ഗുരുവായൂർ സ്വദേശി റെജിൻ അടക്കമുള്ള നാവികരെ ബ്രിട്ടൻ മോചിപ്പിച്ചു
ന്യൂഡല്‍ഹി: ബ്രിട്ടന് പിടികൂടിയ ഇറാന് എണ്ണ ടാങ്കറിലെ ഗുരുവായൂർ സ്വദേശി റെജിൻ രാജൻ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരെയും മോചിപ്പിച്ചു. വിദേശകാര്യസഹമന്ത്രിയും മലയാളിയുമായ വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറുമായി സംസാരിച്ചെന്നും നാവികരെ മോചിപ്പിച്ച വിവരം അദ്ദേഹം സ്ഥിരീകരിച്ചെന്നും മുരളീധരന് ട്വീറ്റ് ചെയ്തു.ഇറാന് എണ്ണ ടാങ്കറായ ഗ്രേസ് വണ്ണിലെ മുഴുവന്‍ ഇന്ത്യക്കാരും ഉടന്‍ മടങ്ങിയെത്തുമെന്നും മന്ത്രി അറിയിച്ചു. മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 24 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ഗ്രേസ്-1 കമ്ബനിയില്‍ ജൂനിയര്‍ ഓഫിസറായ വണ്ടൂര്‍ സ്വദേശി കെ.കെ.അജ്മല്‍ (27), ഗുരുവായൂര്‍ സ്വദേശി റെജിന്‍, കാസര്‍ഗോഡ് സ്വദേശി പ്രദീഷ് എന്നിരാണ് കപ്പലിലുള്ള മലയാളികള്‍. ഇന്ത്യക്കാര്‍ക്ക് പുറമേ റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ 28 പേരും ബ്രിട്ടിഷ് കപ്പലിലുണ്ട്.
ഗ്രേസ് 1 ഇറാന് ടാങ്കര്‍ സിറിയയിലേക്ക് എണ്ണയുമായി പോകുമ്ബോള്‍ റോയല്‍ മറീനുകള്‍ കപ്പല്‍ പിടിച്ചെടുക്കുകയായിരുന്നു. യൂറോപ്യന്‍ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനാലാണ് കപ്പല്‍ പിടിച്ചെടുത്തതെന്നായിരുന്നു വിശദീകരണം.