Post Header (woking) vadesheri

ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നു , വഫാ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത്

Above Post Pazhidam (working)

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് കുരുക്കായി മാറുന്ന വഫാ ഫിറോസിന്റെ രഹസ്യമൊഴി പുറത്ത് . അപകട സമയത്ത് കാറോടിച്ചത് ശ്രീറാമാണെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ നല്‍കിയ രഹസ്യമൊഴിയിലുണ്ട്. കാര്‍ അമിതവേഗത്തിലായിരുന്നു. വേഗത കുറയ്ക്കാന്‍ താന്‍ പറഞ്ഞെങ്കിലും ശ്രീറാം കുറച്ചില്ലെന്നും വഫ രഹസ്യമൊഴിയില്‍ വ്യക്തമാക്കി.

Ambiswami restaurant

ശ്രീറാമിന്റെ രക്തപരിശോധനാഫലം ഇന്ന് പുറത്തുവന്നിരുന്നു. ശ്രീറാമിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഇല്ലെന്നാണ് പരിശോധനാഫലം പറയുന്നത്. അതേസമയം അപകടം നടന്ന് ഒമ്പതുമണിക്കൂറിനു ശേഷം രക്തപരിശോധന നടത്തിയത് ശ്രീറാമിനെ രക്ഷപ്പെടുത്താനും കേസ് അന്വേഷണം അട്ടിമറിക്കാനുമാണെന്ന ആരോപണം ശക്തിപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അപകടസമയത്ത് ശ്രീറാമിനൊപ്പം വഫ കാറിലുണ്ടായിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന വഫയുടെ രഹസ്യമൊഴി കേസില്‍ കുരുക്കായിമാറും.

new consultancy

Second Paragraph  Rugmini (working)

അപകടം നടന്നതിനു പിന്നാലെ പോലീസിനു നല്‍കിയ ആദ്യത്തെ മൊഴിയിലും ശ്രീറാം മദ്യപിച്ചിരുന്നെന്നും അമിതവേഗത്തിലായിരുന്നെന്നും വഫ വ്യക്തമാക്കിയിരുന്നു.. ഇതേ വിവരങ്ങള്‍ തന്നെയാണ് വഫ രഹസ്യമൊഴിയിലും ആവര്‍ത്തിച്ചിരിക്കുന്നത്.
ശനിയാഴ്ച രാത്രിയോടെയാണ് ശ്രീറാം ഓടിച്ച കാറിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചത്. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറാണ് മരിച്ചത്. സംഭവസമയത്ത് ശ്രീറാമിനൊപ്പം സുഹൃത്ത് വഫയും കാറിലുണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ബഷീറിന്റെ മരണത്തില്‍ കലാശിച്ച വാഹനാപകടവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ തിങ്കളാഴ്ച സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസാണ് സര്‍വേ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്

buy and sell new

Third paragraph