Header 1 = sarovaram
Above Pot

സ്ഥാപനം പിടിച്ചെടുത്ത് ,കള്ളക്കേസിൽ കുടുക്കിയ ഖത്തർ പൗരനെതിരെ 1081 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി വ്യവസായി

ചാവക്കാട് : സ്ഥാപനം പിടിച്ചെടുക്കുകയും, കള്ളക്കേസിൽ കുടുക്കി ആറുവര്‍ഷത്തോളം ഖത്തറില്‍ ജയിലില്‍ കഴിയേണ്ടിവന്ന പ്രവാസി വ്യവസായി 1081 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഖത്തര്‍ പൗരനെതിരെ നിയമനടപടികള്‍ക്കൊരുങ്ങുന്നതായി വാർത്ത സമ്മേളനത്തിൽ അറിയിച്ചു
ചാവക്കാട് തിരുവത്ര കോട്ടപുറം സ്വദേശി തെരുവത്ത് അബ്ദുവാണ് ഖത്തറിലെ പ്രമുഖ അഭിഭാഷകനായ അബ്ദുള്ള ഈസ അല്‍ അന്‍സാരി ഫൗസിയ അല്‍ ഒബൈദിള്ള മുഖേനെയാണ് നടപടികള്‍ക്കൊരുങ്ങുന്നത്

തന്റെ സ്‌പോണ്‍സറായിരുന്ന റാഷിദ് അല്‍ നയീമിക്കെതിരെയാണ്് നിയമപോരാട്ടം 01 04 2004 മുതല്‍ പ്രതിമാസം 2000 ഖത്തര്‍ റിയാല്‍ നല്‍കിയാണ്് പ്രസ്തുത സ്‌പോണ്‍സര്‍ക്കു കീഴില്‍ ഖത്തറില്‍ സൂക്ക് നജഡയില്‍ ഹില്‍ടോപ്പ് കമ്മ്യൂണികേഷന്‍ എന്ന സ്ഥാപനം തുടങ്ങിയത.്
മകന്‍ ഷര്‍ജാസും ഈ സ്ഥാപനത്തിലുണ്ടായിരുന്നു. ലോകോത്തരമൊബൈല്‍ കമ്പനികളുടെ ഫോണുകള്‍ ഖത്തറിലെ നൂറുകണക്കിനു സ്ഥാപനങ്ങളില്‍ ഹോല്‍സയിലായി വിതരണം ചെയ്യുന്ന സ്ഥാപനമായിരുന്നു ഹില്‍ടോപ്പ് കമ്മ്യൂണിക്കേഷന്‍. ബിസിനസിലെ വളര്‍ച്ചയും, മറ്റും, കണ്ട സ്‌പോണ്‍സര്‍ റാഷിദ് അല്‍നയീമി കടപിടിച്ചെടുക്കാനുള്ള ശ്രമം നടത്തി ഇതിന്റെ ഭാഗമായി തന്നെ നിരന്തരംശല്യം ചെയ്തു വന്നിരുന്നതായി പറയുന്നു. എന്നെയും മകനെയും സ്‌പോണ്‍സര്‍ കുടുക്കാന്‍ ശ്രമം നടത്തുന്നതായി മനസിലാക്കിയ അബ്ദു മകനെ നാട്ടിലേക്കു പറഞ്ഞയച്ചു

Astrologer

കോടികളുടെ  തന്റെ ബിസിനസ് സാമ്രാജം ഇട്ടുപോരാന്‍ അബ്ദു തയ്യാറാവാതെ പിടിച്ചു നില്‍ക്കുകയായിരുന്നു. 18 02 2007ല്‍ സ്‌പോണ്‍സര്‍ അബ്ദുവിന്റെ സ്ഥാപനം പിടിച്ചെടുക്കുകയും .19 2 2007ല്‍ അഞ്ച്മില്ല്യന്‍ ഖത്തര്‍ റിയാല്‍ എടുത്ത് താനും മകനും കള്ളപാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് നാടുവിട്ടെന്ന്   കേസ്് കൊടുക്കുകയും ചെയ്തു. കള്ളപാസ്പാര്‍ട്ട് ഉപയോഗിച്ചു നാടുവിട്ടന്ന ഖത്തര്‍ പൗരന്റെ പരാതിയില്‍ ഖത്തര്‍ പോലീസ് ഇന്ത്യന്‍ എംബസിയുമായി  ബന്ധപ്പെട്ട് കേരള പോലീസ് നാട്ടിലും, മറ്റും അന്വേഷ്ണം നടത്തിയിരുന്നു. ഇതിനിടെ ഞാന്‍ നാടുവിട്ടിട്ടില്ലന്നും ഖത്തറില്‍ തന്നെന്നയുണ്ടെന്നും ഇന്ത്യന്‍ എംബസിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് നല്‍കി.  ഇതോടെ നാട്ടിലെ അന്വേഷ്ണം നിന്നു. എന്നാല്‍ എന്റെ വാദം കേള്‍ക്കാതെ 2007 ല്‍ തന്നെ കീഴ് കോടതി എനിക്കെതിരെ വിധിച്ചു . രണ്ടു വര്‍ഷം  തടവും ഖത്തര്‍ വിടുകയും വേണം ഇതായിരുന്നു കീഴ് കോടതി വിധി.  എന്നെ ജയിലില്‍ അടച്ചു. (16 11 2011  മുതല്‍ 17 10 2013 വരെയാണ്് ശിക്ഷ അനുഭവിച്ചത്)  
അപ്പീല്‍ പോയി ഒന്നര വര്‍ഷത്തിനുശേഷം സുപ്രീം കോടതി എന്നെ നിരപരാധിയായി ഒഴിവാക്കി. എന്നാല്‍ സ്‌പോണ്‍സര്‍  ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് എന്നെ ഡിപോര്‍ട്ടേഷന്‍ സെന്ററില്‍ കൊണ്ടുവരികയും 29 5 2016 വരെ അവിടെ അകത്താക്കുകയും നാട്ടിലേക്കോ, ഖത്തറില്‍ തന്നെ തങ്ങുന്നതിനോ അനുവദി ച്ചില്ല.

പിന്നീട് നാട്ടിലെത്തിയ ഞാന്‍ നിയമ നടപടികള്‍ക്കുള്ള നടപടികളുടെ പോരാട്ടത്തിലായിരുന്നു. ഖത്തറിലേക്ക് തിരിച്ചു പോകാന്‍ കഴിയാത്തതിനാല്‍ പല രേഖകളും ശരിപ്പെടുത്തേണ്ടതുണ്ടായിരുന്നു.
രണ്ടു വര്‍ഷത്തിലധികമായി രേഖകളുടെ പുറകിലായിരുന്നു അബ്ദു. രേഖകള്‍ എല്ലാം ശരിയാതിനാലാണ് നിയമ നടപടികളിലേക്ക് നീങ്ങുന്നത്. ഷോപ്പ് പിടിചെടുക്കുമ്പോള്‍ തന്റെ ഷോപ്പിന്റെ മൂല്യം 10 ലക്ഷം ഖത്തര്‍ റിയാലുണ്ടായിരുന്നതായി അബ്ദു പറയുന്നു.
ഫര്‍ണീച്ചറുകളും മറ്റു ഉപയോഗ സാധനങ്ങളും കൂടി 2 ലക്ഷം ഖത്തര്‍റിയാലിന്റെ സാധനങ്ങളും, വീട് കുത്തിതുറന്ന് എ സി, ഫ്രിഡ്ജ്, വാഷിംങ്ങ് മെഷീന്‍,  ടിവി, തുടങ്ങീ കൊണ്ടുപോയതായിപറയുന്നു. ജയിലില്‍ കഴിയുമ്പോഴും, മറ്റും,റാഷിദ് അല്‍ നയീമി നിരന്തരം ഭീക്ഷണി മുഴക്കിയിരുന്നതായി അബ്ദു പറയുന്നു.  മേല്‍ കോടതിയില്‍ കൊടുത്ത അപ്പീല്‍ പിന്‍വലിക്കണമെന്നും മറ്റും പറഞ്ഞ.്  ഇതിനു തയ്യാറാവാത്തതാണ് തന്നെ പുറത്തു വിട്ടപ്പോള്‍ സ്വാതീനം ഉപയോഗിച്ച് ഡിപോട്ടേഷന്‍ സെന്ററില്‍ അടക്കാന്‍ കാരണമെന്ന് പറയുന്നു.

 

new consultancy

ആറു വര്‍ഷത്തോളമാണ് ജയിലിലും  ഡിപോര്‍ട്ടേഷന്‍ സെന്ററിലുമായി കഴിഞ്ഞത്. ഇത് സംബന്ധമായി പ്രധാനമന്ത്രി കേന്ദ്ര വിദേശകാര്യ മന്ത്രിയടക്കമുള്ളവര്‍ക്കും അബ്ദു പരാതി നല്‍കിയിട്ടുണ്ട്.നിരപരാധിയായ തന്റെ സമ്പത്ത് കൊള്ളയടിക്കുകയും, ആറുവര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടിവന്നതിനു കാരണക്കാരനായ. ഖത്തര്‍ പൗരനെതിരെയുള്ളപരാതിയില്‍ ഇന്ത്യാഗവര്‍മെന്റിന്റെയും, എംബസിയുടെ സഹായം തേടിയിരിക്കുകയാണ് അബ്ദു.
2016 ലെ കണക്കു പ്രകാരമാണ് 1081 കോടി (ഇന്ത്യന്‍ രൂപ) നഷ്ട പരിഹാരം ആവശ്യപ്പെട്ടിട്ടുള്ളത് എന്നാല്‍ മൂല്യം വര്‍ദ്ധിച്ചതിനാല്‍ വീണ്ടും നഷ്ടപരിഹാര തുകയില്‍ വന്‍വര്‍ദ്ധനവിന് സാധ്യതയേറെയുണ്ട്. സുഹൃ ത്ത് സുധീര്‍ പി കെ യും, വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു .

buy and sell new

Vadasheri Footer