ചാവക്കാട് നൗഷാദ് വധം , എസ് ഡി പി ഐ പ്രവർത്തകൻ അറസ്റ്റിൽ
ചാവക്കാട് : ചാവക്കാട് പുന്നയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുതു വീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാളായ എസ് ഡി പി ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു . എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നേരത്തെ നൗഷാദിന്റെ സംഘം ആക്രമിച്ചതുൾപ്പെടെയുള്ള സംഭവങ്ങൾ വൈരാഗ്യത്തിന് കാരണമായി.
. മറ്റ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ മുബീൻ നൽകിയിട്ടുണ്ട്. മുമ്പ് രണ്ട് തവണ നൗഷാദിനെ വധിക്കാൻ ശ്രമം നടത്തിയെങ്കിലു ,പരാജയപ്പെട്ടിരുന്നു പ്രാദേശിക എസ്ഡിപിഐ നേതൃത്വത്തിന്‍റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും മുബീന്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത മുബീന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇയാള്‍ സ്ഥലത്തെ റൗഡിയാണെന്നും പോലീസ് പറഞ്ഞു.
ജൂലൈ 30നാണ് ചാവക്കാട് പുന്നയില്‍ നൗഷാദ് ഉള്‍പ്പടെ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. വൈകീട്ട് 6.30 മണിയോടെ ഏഴ് ബൈക്കുകളിലായെത്തിയ അക്രമി സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടുകയായിരുന്നു.
പുന്നയിൽ നൗഷാദ് തനിയെ നിൽക്കുന്നുണ്ടെന്ന വിവരം തിരുവത്ര ഹൈവേയിൽ തമ്പടിച്ചിരുന്ന എസ് ഡി പി ഐ സംഘത്തിന് ലഭിച്ചിരുന്നു വത്രെ . ആയുധങ്ങളുമായി സംഘം എത്തുമ്പോഴേക്കും സംഭവ സ്ഥലത്ത് നൗഷാദിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് പേർ കൂടി എത്തി ചേർന്നിരുന്നു . നൗഷാദിനെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റു മൂന്ന് പേർക്കും വെട്ടേറ്റത് . ഒരു കാരണവശാലും നൗഷാദ് രക്ഷപെടാൻ പാടില്ല എന്ന ഉറപ്പ് വരുത്തിയുള്ള വെട്ടാണ് നൗഷാദിന്റെ ദേഹത്ത് സംഘം നടത്തിയത്. പ്രതികളെ പിടികൂടുന്നില്ല എന്നാരോപിച് കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചിരുന്നു