Madhavam header
Above Pot

തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതി ഗുരുവായൂരിൽ തുടങ്ങി

ഗുരുവായൂർ: തെരുവ് നായ്ക്കളെ നിയന്ത്രിക്കാനുള്ള എ.ബി.സി നഗരത്തിൽ തുടങ്ങി. നാട്ടുകാരെയും തീർഥാടകരെയും തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് പതിവായതിനെ തുടർന്നാണ് നടപടികൾ ഊർജിതമാക്കിയത്. പദ്ധതിയുടെ ഭാഗമായി വന്ധ്യംകരണത്തിനായി നായ്ക്കളെ പിടികൂടൽ ശനിയാഴ്ച വൈകീട്ട് തന്നെ ആരംഭിച്ചു. നായ്ക്കളെ പിടികൂടുന്നത് തടയാൻ ചില സ്ത്രീകൾ ശ്രമിച്ചെങ്കിലും പൊലീസ് എത്തി അവരെ ശാന്തരാക്കി. രണ്ട് വയോധികകളെ വെള്ളിയാഴ്ച നായ്ക്കൾ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു.

new consultancy

Astrologer

എ.ബി.സി പദ്ധതിക്കായി നഗരസഭ 5.20 ലക്ഷം രൂപ നേരത്തെ കൈമാറിയിരുന്നു.. ശനിയാഴ്ച രാവിലെ വൈസ് ചെയർമാൻ കെ.പി. വിനോദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ എം. രതി, കെ.വി. വിവിധ്, കൗൺസിലർ സുരേഷ് വാര്യർ എന്നിവർ എ.ബി.സി ജില്ല കോഓർഡിനേറ്റർ സുനിതയുമായി ചർച്ച നടത്തി. ഉടൻ തന്നെ നഗരസഭയിൽ എ.ബി.സി നടപ്പാക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച തന്നെ നായ്ക്കളെ പിടികൂടാൻ തീരുമാനിച്ചത്. ഒരു നായക്ക് 2100 രൂപയാണ് നഗരസഭ നൽകേണ്ടത്

buy and sell new

Vadasheri Footer