Header 1 = sarovaram
Above Pot

അബുദാബി ശക്തി അവാർഡുകൾ സമ്മാനിച്ചു

ഗുരുവായൂർ: അബുദാബിയിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ‘ശക്തി’ യുടെ 33ാമത് പുരസ്കാര സമ്മേളനം ടൗൺ ഹാളിൽ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അവാർഡ് കമ്മിറ്റി ചെയർമാൻ പി. കരുണാകരൻ അധ്യക്ഷത വഹിച്ചു. സംഘ് പരിവാറിൻറെ ഭീഷണി നേരിടുന്ന സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. അവാർഡ് നേടിയ കൃതികളെ പ്രഭാ വർമ പരിചയപ്പെടുത്തി. ഡോ. ഗോവിന്ദ വർമ രാജ തായാട്ട് അനുസ്മരണ പ്രഭാഷണം നടത്തി.

new consultancy

Astrologer

സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ, എം.കൃഷ്ണദാസ്, എൻ.കെ. അക്ബർ, അഡ്വ. അൻസാരി, എ.കെ. ബീരാൻകുട്ടി, കെ.വി. ബഷീർ, എ.കെ. മൂസ, പി.കെ. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോ. കെ. ശ്രീകുമാർ , എസ്. ആര്‍. ലാല്‍, അനൂജ അകത്തൂട്ട്, സെബാസ്റ്റ്യന്‍, പ്രദീപ് മണ്ടൂര്‍, സി. എസ്. ചന്ദ്രിക, ശ്രീകണ്ഠൻ കരിക്കകം, ഡോ. സി. ആര്‍. രാധാകൃഷ്ണന്‍, വി. ഡി. സെല്‍വരാജ്, പള്ളിയറ ശ്രീധരൻ എന്നിവര്‍ക്കാണ് പുരസ്കാരങ്ങൾ കൈമാറിയത്.

buy and sell new

Vadasheri Footer