Madhavam header
Above Pot

എടക്കഴിയൂരിൽ ആഗസ്റ്റ്‌ 8 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ചാവക്കാട് : എടക്കഴിയൂരിൽ ആഗസ്റ്റ്‌ 8 ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് ആർ പി കിഡ്സ്‌ & ആർപീസ് ജൂനിയർ സ്കൂൾ, ആർ പി മുഹമ്മദ്‌ മെമ്മോറിയൽ യൂ . പി സ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആർ പി മൊയ്തുട്ടി ഫൌണ്ടേഷൻ ഹെൽത്ത്‌ ക്ലബും അഹല്യ കണ്ണാശുത്രിയും സംയുക്തമായാണ് സൗജന്യ നേത്ര പരിശോധനനാ ക്യാമ്പ് നടത്തുന്നത് .
ആഗസ്റ്റ്‌ 8 ന് നടക്കുന്ന ആദ്യ സൗജന്യ പരിശോധനാ ക്യാമ്പിന് പുറമെ , എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ചകളിൽ സൗജന്യ നേത്ര പരിശോധനക്ക് അവസരം ഉണ്ടെന്നും പരിശോധനയും ചികിത്സയും ആവശ്യമായ എല്ലാ പൊതു ജനങ്ങൾക്കും ഇതിൽ പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു .

buy and sell new

Vadasheri Footer