Header 1 vadesheri (working)

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചാവക്കാട് താലൂക്ക് സമ്മേളന സ്വാഗത സംഘം

Above Post Pazhidam (working)

ഗുരുവായൂർ: ഒക്ടോബർ 1, 2 തീയതികളിൽ തൈക്കാട് “മദീന മാലിക് ” നഗരിയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ചാവക്കാട് താലൂക്ക് സമ്മേളന സ്വാഗത സംഘ രൂപവത്കരണ കൺവൻഷൻ യുഎഇ സുന്നി കൗൺസിൽ വർക്കിംഗ് പ്രസിഡന്റ് സലാം ബാഖവി ഉദ്ഘാടനം ചെയ്തു . ഗുരുവായൂർ തർബിയത്തുൽ ഇസ്ലാം മദ്റസയിൽ ചേർന്ന കൺവെൻഷനിൽ ജില്ലാ ജംഇയ്യത്തുൽ ഉലമാ വർക്കിംഗ് പ്രസിഡണ്ട് നാസർ ഫൈസി തിരുവത്ര അദ്ധ്യക്ഷത വഹിച്ചു. പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ പ്രാർത്ഥനയോടെയാണ് കൺവൻഷൻ ആരംഭിച്ചത്.

First Paragraph Rugmini Regency (working)

new consultancy

ജില്ലാ എസ്.വൈ.എസ് പ്രസിഡണ്ട് കരീം ഫൈസി പൈങ്കണ്ണിയൂർ പ്രമേയ പ്രഭാഷണം നടത്തി . സമ്മേളനത്തിലേക്ക് ആദ്യ സംഭാവന തൊയക്കാവ്ഹനീഫ ഹാജിയിൽ നിന്നും പി .ടി . കുഞ്ഞുമുഹമ്മദ് മുസ്ലിയാർ ഏറ്റുവാങ്ങി. ഹുസൈൻ ദാരിമി അകലാട്,മന്ദലംകുന്ന് കുഞ്ഞഹമ്മദ് മുസ്ലിയാർ, ത്രീസ്റ്റാർ കുഞ്ഞിമുഹമ്മദ് ഹാജി, മഅറൂഫ് വാഫി, കബീർ വാഫി, റശീദ് കുന്നിക്കൽ, അബ്ദുൽ മജീദ് ഹാജി ചൊവ്വല്ലൂർ, കെ കെ മജീദ് ഹാജി ഗുരുവായൂർ, ഹാരിസ് തൈക്കാട്, ജഅ്ഫർ സ്വാദിഖ് കല്ലൂർ, കുഞ്ഞുമുഹമ്മദ് ഹാജി വടക്കേക്കാട്, കുഞ്ഞു മൊയ്തീൻ ഹാജി വടക്കേക്കാട് , അബ്ദുൽഖാദർ മാസ്റ്റർ പൈങ്കണ്ണിയൂർ എന്നിവർ സംസാരിച്ചു. അബ്ദുൽഖാദർ ദാരിമി ഗുരുവായൂർ, സ്വാഗതവും ഇസ്മായിൽ റഹ്മാനി തൈക്കാട് നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

buy and sell new