മദ്യ, മയക്കുമരുന്ന് ലഹരിയെ തടയാന്‍ ഒരു പരിധിവരെ വായനക്ക് സാധിക്കുമെന്ന് കുട്ടി കൂട്ടം

">

ഗുരുവായൂര്‍: മദ്യ, മയക്കുമരുന്ന് ലഹരിയെ തടയാന്‍ ഒരു പരിധിവരെ വായനക്ക് സാധിക്കുമെന്ന് പ്രഖ്യാപിച്ച് കൂനംമുച്ചിയിലെ കുട്ടി കുട്ടം രംഗത്തെത്തി. സ്ഥിരമായി പത്രവും, ആനുകാലിക പ്രസിദ്ധികരണങ്ങളും വായിക്കുന്ന കുട്ടികളുടെ മാതാപിതാക്കളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയതെന്ന് കോഡിനേറ്റര്‍ പി.ജെ. സ്‌റ്റൈജു മാസ്റ്റര്‍ പറഞ്ഞു.

new consultancy

കുട്ടികളെ വിദ്യാലയത്തില്‍ നിര്‍ബന്ധിത പത്രവായനക്ക് അവസരമൊരുക്കാനും, വിശ്രമവേളകളെ ഉചിതമായി ഉപയോഗിക്കാന്‍ വേണ്ട കര്‍മ്മപദ്ധതികള്‍ അധ്യാപകര്‍ ആസൂത്രണം ചെയ്താല്‍ മാത്രമേ പുതു തലമുറയെ ലഹരിമാഹിയയില്‍ നിന്ന് രക്ഷപെട്ടുത്താനാകൂ എന്ന് യോഗം വിലയിരുത്തി. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കൂനംമൂച്ചിയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കട്ടായ്മയായ ശ്രേയസിന്റെ നേതൃത്വത്തിലാണ് നിര്‍ബന്ധിത പത്രവായന നടത്തിയത്. വായനക്ക് അനന്യ, മരിയ, അമൃത, മിന്ന, ഡാനി, ജോണ്‍, അഭിഷേക് എന്നിവര്‍ നേതൃത്വം നല്‍കി

Leave a Reply

Your email address will not be published. Required fields are marked *

Sponsors