‘കാർബൺ തുലിത കുന്നംകുളം’ സീനിയർ ഗ്രൗണ്ടിന് സമീപം വൃക്ഷ തൈകൾ നട്ടു .

കുന്നംകുളം : കുന്നംകുളം നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘കാർബൺ തുലിത കുന്നംകുളം’ എന്ന പദ്ധതിയുടെ ഭാഗമായി സീനിയർ ഗ്രൗണ്ടിന് സമീപം വൃക്ഷ തൈകൾ നട്ടു
റവന്യൂ പുറമ്പോക്ക് ഭൂമിയിൽ സീനിയർ ഗ്രൗണ്ടിന് സമീപമാണ് വ്യക്ഷ തൈകൾ നട്ട് പിടിപ്പിച്ചത് നഗരസഭ ചെയർപെർസൺ സീതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്ലാവ്, മാവ്, ഞാവൽ, മഹാഗണി തുടങ്ങി 30 ഓളം വൃക്ഷ തൈകളാണ് നട്ടത്. സ്ഥിരം സമതി അദ്ധ്യക്ഷ സുമ ഗംഗാധരൻ, കൗൺസിലർ ഒ.ജി ബാജി, ഹെൽത്ത് സൂപ്പർവൈസർ കെ.എസ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.

new consultancy

കുന്നംകുളം വിസ്ഡം വിമൻസ് കോളേജിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.
കോളെജിൽ നടന്ന ദിനചരണം വാർഡ് കൗൺസിലർ മിഷ സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർഥിനികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കോളേജ് പ്രിൻസിപ്പാൾ പി.കെ ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ടിന്റു ഫ്രാൻസിസ് ,ആർട്‌സ് സെക്രട്ടറി കെ.എം ആതിര എന്നിവർ സംസാരിച്ചു.

buy and sell new

Leave A Reply

Your email address will not be published.