വിദ്യാർത്ഥികളെ അനുമോദിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: ലിറ്റിൽ ഫ്ലവർ ഓട്ടോണമസ് കോളേജ് ഈ അധ്യയന വർഷത്തിൽ പല മേഖലകളിൽ മികവ് തെളിയിച്ച വളരുന്ന പ്രതിഭകളെ അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ ബിഗ് ബോസ് സീസൺ സെവൻ ഫസ്റ്റ് റണ്ണറപ്പ് അനീഷ് ടി എ മുഖ്യ അതിഥിയായിരുന്നു. യോഗത്തിൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജെ ബിൻസി അധ്യക്ഷയായിരുന്നു .

Poonthanam
Rugmani 700-200

കോളേജ് ചെയർപേഴ്സൺ കുമാരി അമാന സിഎഫ്, സമ്മാനർഹർക്ക് ആശംസകൾ നേർന്നു. 2026 ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത സർജന്റ് അനശ്വര എം ,വീക്ഷിത് ഭാരത് യങ്ങ് ലീഡേഴ്സ് ഡയലോഗ് ജേതാവ് കുമാരി സ്നിഗ്ദ്ധ ശ്രീലക്ഷ്മി സുനീത്, ഡി സോൺ കലാതിലക പട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ കുമാരി ഗോപിക എന്നിവരെ പ്രത്യേകം ആദരിച്ചു. 2026 ഫെബ്രുവരിയിൽ നടന്ന ഡി സോൺ കലോത്സവത്തിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Vasudev Inn

ഫെബ്രുവരിയിൽ നടന്ന കരിയർ ലോഞ്ചിൽ തൊഴിൽ വാഗ്ദാനം ലഭിച്ചവർക്കുള്ള തൊഴിൽ വാഗ്ദാന കത്ത് പ്രസ്തുത ചടങ്ങിൽ വിതരണം ചെയ്തു. സ്കോളർഷിപ്പ് നേടിയവരെയും വർണിക കലാമേളയിൽ വിജയികളായവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്ലേസ്മെന്റ് ഓഫീസർ ലിൻസൻ സി എഫ്, പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ജൂലി ഡൊമിനിക്, സർജന്റ് അനശ്വര, കുമാരി നഹ്മ എന്നിവർ യോഗത്തിൽ സംസാരിച്ചു. കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഡോക്ടർ ജസ്റ്റിൻ പി ജി സ്വാഗതവും, കോളേജ് യൂണിയൻ ഫൈൻ ആർട്സ് സെക്രട്ടറി കുമാരി മെറിൻ ഡെന്നി നന്ദിയും അർപ്പിച്ചു.