Post Header (woking) vadesheri

മുഴുവൻ മാർക്കും നേടിയ രണ്ടു പേർ മമ്മിയൂര്‍ എല്‍.എഫ്.സി.ജി സ്‌കൂളിന്റെ അഭിമാനമായി

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂര്‍ എല്‍.എഫ്.സി.ജി സ്‌കൂളിൽ ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം നേടിയതില്‍ മധുരം പങ്കിട്ട് ആഹ്ലാദം. സ്‌കൂളില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ 1200ല്‍ 1200 മാര്‍ക്കും നേടിയതിനു പുറമെ 42 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു.

Poonthanam
Rugmani 700-200

സ്‌നിയ സ്റ്റാന്‍ലിയും ദിയയുമാണ് മുഴുവന്‍ മാര്‍ക്കും നേടി സ്‌കൂളിന്റെ അഭിമാനമായത്. സ്‌നിയക്ക് ബയോളജി വിഭാഗത്തിലും ദിയക്ക് കൊമോഴ്‌സ് വിഭാഗത്തിലുമായിരുന്നു നേട്ടം. കൂടാതെ സ്‌കൂളില്‍ പരീക്ഷയെഴുതിയ 239 പേരില്‍ 232 പേരും വിജയികളായി.
വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ഒത്തൊരുമിച്ച് കേക്കും ലഡുവും വിതരണം ചെയ്ത് ആഹ്‌ളാദം പങ്കിട്ടത്. ചാവക്കാട് നഗരസഭ ചെയര്‍മാന്‍ നഗരസഭ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ആഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.ടി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സൈസണ്‍ മറോക്കി, സിസ്റ്റര്‍ നവീന സംസാരിച്ചു. വിജയം നേടിയ മുഴുവന്‍ പേരേയും നഗരസഭ ചെയര്‍മാന്‍ അഭിനന്ദിച്ചു

Vasudev Inn