Above Pot

എ കെ അര്‍ജുനന്റെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി

ചാവക്കാട് : ആദ്യകാല കമ്മ്യൂണിസ്റ്റും സിപിഐ നേതാവുമായിരുന്ന എ കെ അര്‍ജുനന്റെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. തീരദേശ മേഖലയിലെ തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന് സഖാവ് അര്‍ജുനന്റെ വിടവ് നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഇരട്ടപ്പുഴയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് പി കെ ബഷീര്‍ അധ്യക്ഷനായിരുന്നു. കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, കോണ്‍ഗ്രസ് നേതാവ് മുസ്താക്ക് അലി, എല്‍ഡിഎഫ് കണ്‍വീനര്‍ പി കെ സെയ്താലിക്കുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി മുഹമ്മദ് ബഷീര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വി അഷ്‌റഫ്, മുസ്ലിം ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് തെക്കരകത്ത് കരീം ഹാജി, വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് സെക്രട്ടറി ഷണ്‍മുഖന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

First Paragraph  728-90