ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

ഗുരുവായൂർ: ക്രിസ്തുവിന്‍റെ പീഡാസഹനത്തിൻറെയും മരണത്തിൻറെയും ഓർമ്മ പുതുക്കി ഗുരുവായൂർ സെൻറ് ആൻറണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു. പരിഹാര പ്രദക്ഷിണത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു. ബ്രദർ ജോയ് പീഡാനുഭവ സന്ദേശം നൽകി. പീഡാനുഭവ ചരിത്ര അവതരണം, രൂപം ചായ്ക്കൽ എന്നിവ നടന്നു. തിരുക്കർമങ്ങൾക്ക് വികാരി ഫാ. സെബി ചിററിലപ്പിള്ളി മുഖ്യകാർമികനായി. കൈക്കാരന്മാരായ ലോറൻസ് നീലങ്കാവിൽ, ജോർജ് പോൾ, പി.ജെ. ക്രിസ്റ്റഫർ എന്നിവർ നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ 6.30ന് തിരുക്കർമങ്ങളും ജ്ഞാനസ്നാന വ്രത നവീകരണവും നടക്കും. ഈസ്റ്റർ തിരുക്കർമങ്ങൾ ശനിയാഴ്ച രാത്രി 11.30ന് ആരംഭിക്കും. ഈസ്റ്റർ എഗ് വിതരണവും നടക്കും.

Astrologer