മോദിയെ താഴെയിറക്കാൻ വേണ്ടി തങ്ങൾ മത്സരിക്കുമ്പോൾ , ചിഹ്നം നഷ്ടപ്പെടാതിരിക്കാനാണ് ഇടതുപക്ഷം മത്സരിക്കുന്നത് വി.ടി. ബലറാം
ഗുരുവായൂർ : നരേന്ദ്രമോദിയെ താഴെയിറക്കി യു പി എ സർക്കാരിനെ അധികാരത്തിൽ എത്തിക്കാനാണ് കോൺഗ്രസ് മത്സരിക്കുന്നത് .എന്നാൽ സി പിഎമ്മും സി പി ഐ യും മത്സരിക്കുന്നത് ചിഹ്നം നില നിറുത്താനാണ് എന്ന് വി ടി ബലറാം എം എൽ എ അഭിപ്രായപ്പെട്ടു . വടക്കേ ഇൻഡയിലെ സവർണരുടെ ഭക്ഷണം ,ഭാഷ , ആഘോഷം തുടങ്ങിയവ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് ബി ജെ പി, ഇത് ഫാസിസമാണ് . എന്നാൽ ഇവിടെ ഫാസിസമ ല്ലെന്നാണ് സി പി എം നേതാവ് പ്രകാശ് കാരാട്ട് പറയുന്നത് .ഗുരുവായൂരിൽ യു ഡി എഫ് തിരഞ്ഞെടപ് പൊതുയോഗത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം .സംഘ പരിവാറിനെതിരെ വിധി പറഞ്ഞ ജസ്റ്റിസ് ലോയുടെ ചരിത്രം നമുക്ക് മുന്നിലുണ്ട് .കോടതികളെ പോലും ഭയപ്പെടുത്തുകയാണ് ബി ജി പി . അവർക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുകയും തീവ്രവാദികൾ ആക്കി മുദ്രകുത്തുകയും
ആണ് ചെയ്യുന്നത്
കോടതി വിധിയുടെ പേരിൽ ഇരുട്ടിന്റെ മറവിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിച്ചത് ഭരണ നേട്ടമായി കൊണ്ടാടുന്നവർക്ക് അതിന്റെ പേരിൽ വോട്ടു ചോദിക്കാൻ ധൈര്യം ഉണ്ടോ എന്ന് ബലറാം ചോദിച്ചു . ആർ രവികുമാർ അധ്യക്ഷത വഹിച്ചു . നിഖിൽ ഡേവീസ് ,പി എ ഷാഹുൽ ഹമീദ് , കെ പി ഉദയൻ ,ശശി വാറണാട്ട് ,കെ പി എ റഷീദ് എന്നിവർ സംസാരിച്ചു