Header 1 vadesheri (working)

കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പം; ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണം : രാഹുല്‍

Above Post Pazhidam (working)

പത്തനംതിട്ട: വിശ്വാസികള്‍ക്കൊപ്പമാണ് കോണ്‍ഗ്രസെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആരുടെയും വിശ്വാസത്തെ വേദനിപ്പിക്കില്ലെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനംതിട്ടയില്‍ തെരഞ്ഞടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

First Paragraph Rugmini Regency (working)

എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസങ്ങളില്‍ വിശ്വസിക്കാം. വിശ്വാസത്തിലായാലും ആചാരത്തിലായാലും ജനങ്ങളുടെ മനസിലുള്ളത് പ്രകടിപ്പിക്കണം. അത് സമാധാനത്തോടെ പ്രകടിപ്പിക്കുകയും വേണം. യഥാര്‍ഥ വിശ്വാസം പ്രകടിപ്പിക്കുന്നതിന് കോണ്‍ഗ്രസ് ഒരിക്കലും തടസമാകില്ല. ഇത്തരം കാര്യങ്ങളില്‍ സമാധനമായും ആലോചനയോടയും തീരുമാനമെടുക്കാന്‍ കേരളത്തിനെ കഴിയുകയുള്ളുവെന്നും രാഹുല്‍ പറഞ്ഞു

ബിജെപിയും ആര്‍എസ്എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Second Paragraph  Amabdi Hadicrafts (working)

ആശയങ്ങളോട് യോജിക്കാത്തവരെ തകര്‍ക്കുകയാണ് സംഘപരിവാര്‍ നയം. കോൺഗ്രസ് എന്ന ആശയത്തെ തന്നെ തുടച്ച് നീക്കുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പക്ഷെ ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി. അതേസമയം ആര്‍എസ്എസ് സംഘപരിവാര്‍ നയങ്ങൾ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നത് അക്രമം ഉണ്ടാക്കിയാകില്ലെന്നും രാഹുൽ ഗാന്ധി പത്തനാപുരത്തെ പൊതുയോഗത്തിൽ പറഞ്ഞു.

അവരുടെ ശബ്ദം മാത്രമെ എല്ലാവരും കേൾക്കാവൂ എന്നാണ് അവര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയോ ഒരു ആശയമോ അല്ല രാജ്യത്തെ ഭരിക്കേണ്ടത് . ഓരോ ഇന്ത്യക്കാരന്റെയും ശബ്ദവും ആശയവുമാണ് രാജ്യത്തെ നയിക്കേണ്ടതെന്നും രാഹുൽ ഗാന്ധി ഓര്‍മ്മിപ്പിച്ചു.

കേരളത്തിന്റെ ശബ്ദമായി പാര്‍ലമെന്റില്‍ എത്താനാണ് ആഗ്രഹിക്കുന്നത്. വിനയത്തോട് കൂടി പറയാനാഗ്രഹിക്കുകയാണ് നിങ്ങളുടെ ഹൃദയത്തിലുള്ളത് പാര്‍ലമെന്റില്‍ ഞാന്‍ പറയും. മറ്റുള്ളവരെ സ്‌നേഹിക്കാന്‍ കേരളത്തിനറിയാം. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ ഉറച്ച്‌ നില്‍ക്കുമ്ബോള്‍ മറ്റുള്ളവരുടെ വിശ്വാസത്തെ ഉള്‍ക്കൊള്ളാന്‍ കേരളീയര്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു.

പ്രളയകാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്. അതുകൊണ്ട് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യാണം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രളയദുരിതബാധിതര്‍ക്കായി ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് രാഹുല്‍ പറഞ്ഞു.