Madhavam header
Above Pot

പാലയൂർ കൊമ്പന്‍ ഷാജി നിര്യാതനായി

പാലയൂര്‍ : കാജാ ബീഡി കമ്പനി സൂപ്പര്‍വൈസറായിരുന്ന പാലയൂര്‍ കൊമ്പന്‍ ഷാജി (48)നിര്യാതനായി സംസ്‌കാരം ബുധന്‍ വൈകീട്ട് അഞ്ചിന് പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍ നടത്തും . ചാവക്കാട് മുനിസിപ്പാലിറ്റി ജീവനക്കാരനായിരുന്ന കൊമ്പന്‍ പരേതനായ ചാക്കുണ്ണിയുടെ മകനാണ് . കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്നു. പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രം സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് . പാലയൂര്‍ കെസിവൈഎം സ്ഥാപകരിലൊരാളും സാന്‍തോം വായനശാല സ്ഥാപക പ്രസിഡന്റുമാണ് . പാലയൂരിലെ മത സാസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.
ഭാര്യ : ഷീജ ( പ്രതിജ്ഞ ഡ്രൈവിംഗ് സ്‌കൂള്‍ ,ചാവക്കാട് ) മക്കള്‍ : അജിത് ( പെട്രോ കെമിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥി , കോയബത്തൂര്‍ ) , അജീഷ് ( ബി എസ്‌സി കെമിസ്ട്രി വിദ്യാര്‍ഥി , കേരള വര്‍മ കോളെജ് , ത്യശൂര്‍ ) മാതാവ് : അല്‍ഫോന്‍സ .

Vadasheri Footer